Categories
Film News

ദുല്‍ഖര്‍ സല്‍മാന്റെ ആദ്യ നിര്‍മ്മാണം , മണിയറയിലെ അശോകന്‍

ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മാണരംഗത്തേക്ക് കടക്കുകയാണ്. അദ്ദേഹത്തിന്റെ ആദ്യചിത്രത്തില്‍ നായകനാകുന്നത് സുഹൃത്ത് ജേക്കബ് ഗ്രിഗറിയാണ്. പ്രേമം ഫെയിം അനുപമ പരമേശ്വരന്‍, അനു സിതാര, ശ്രിത ശിവദാസ്, നയന എല്‍സ, കൃഷ്ണ ശങ്കര്‍, എന്നിവരും ചിത്രത്തിന്റെ ഭാഗമാകുന്നു. കഴിഞ്ഞ ദിവസം സിനിമയുടെ പേര് ദുല്‍ഖര്‍ പ്രൊഡക്ഷന്‍ ഹൗസ് വേഫാറര്‍ ഫിലിംസിന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ അവതരിപ്പിച്ചു.

മണിയറയിലെ അശോകന്‍ എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ ഒരുകൂട്ടം പുതുമുഖങ്ങളെ ക്യാമറയ്ക്ക് പിറകില്‍. ഷംസു സായ്ബ സിനിമ സംവിധാനം ചെയ്യുന്നു. വിനീത് കൃഷ്ണന്‍ തിരക്കഥ ഒരുക്കിയിരിക്കുന്നു. സിനിമാറ്റോഗ്രാഫി സജാദ് കക്കു, സംഗീതം ശ്രീഹരി കെ നായര്‍, എഡിറ്റിംഗ് അപ്പു എന്‍ ഭട്ടതിരി.

സിനിമ പ്രഖ്യാപിച്ചുകൊണ്ട് ദുല്‍ഖര്‍ സോഷ്യല്‍മീഡിയയില്‍ പുതുമുഖങ്ങളെയെല്ലാം അവതരിപ്പിച്ചു.