ദുല്‍ഖര്‍ സല്മാന് നായകനാകുന്ന മലയാളം ചിത്രം ഒരു യമണ്ടന്‍ പ്രേമകഥ ആണ്. കഴിഞ്ഞ ദിവസം സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കി , അണിയറക്കാര്‍ ചെറിയ ഒരു പാക്ക് അപ്പ് പാര്‍ട്ടി നടത്തിയിരുന്നു. ബി സി നൗഫല്‍ ചിത്രം സംവിധാനം ചെയ്യുന്നു. ബിബിന്‍ ജോര്‍ജ്ജ്, വിഷ്ണു ഉണ്ണിക്കൃഷ്ണന് ടീമാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നത്.
https://www.youtube.com/watch?v=_0k0zVd2Dlw
മുഴുനീള കൊമേഴ്സ്യല്‍ ചിത്രമായിരിക്കും ഒവൈപി. എഴുത്തുകാരുടെ മുന്‍ചിത്രങ്ങളായ അമര്‍ അക്ബര്‍ ആന്റണി, കട്ടപ്പനയിലെ ഹൃത്വിക് റോഷന് എന്നീ ചിത്രങ്ങളുടെ പോലെയായിരിക്കും സിനിമ എന്നാണ് കരുതുന്നത്. സിനിമയില്‍ ദുല്‍ഖര്‍ സാധാരണ മലയാളി ചെറുപ്പക്കാരനായാണ് എത്തുന്നത്. പ്രേക്ഷകര്‍ക്ക് ദുല്‍ഖറിന്റെ ഇതുവരെ കാണാത്ത തമാശകള്‍ ചിത്രത്തില്‍ കാണാമെന്നാണ് അണിയറക്കാരുടെ വാഗ്ദാനം.
നിഖില വിമല്‍, തീവണ്ടി ഫെയിം സംയുക്ത മേനോന് എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. സൗബിന് ഷഹീര്‍, സലീം കുമാര്‍, ഹരീഷ് കണാരന്, ധര്മ്മജന് ബോള്‍ഗാട്ടി, ബിബിന്‍, വിഷ്ണു ഉണ്ണികൃഷ്ണന് എന്നിവരും ചിത്രത്തിലുണ്ട്.
ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.