Categories
Film News

ദുൽഖര് സൽമാന്റെ അടുത്ത ഹിന്ദി ചിത്രം സൈക്കോളജിക്കൽ ത്രില്ലർ

ബോളിവുഡ് സംവിധായകൻ ആർ ബൽകിയുടെ ചിത്രത്തിലഭിനയിക്കുന്നതായണ് ദുൽഖർ നേരത്തെ അറിയിച്ചിരുന്നു. പ്രശസ്ത സിനിമാറ്റോ​ഗ്രഫർ പിസി ശ്രീറാം, ആണ് ബൽകി ചിത്രങ്ങളുടെ ക്യാമറ ഒരുക്കുന്നത്. അടുത്തിടെ ഒരു ട്വീറ്റിലൂടെ ഛായാ​ഗ്രാഹകൻ പുതിയ സിനിമ സൈക്കോളജിക്കൽ ത്രില്ലർ ആയിരിക്കുമെന്നറിയിച്ചിരുന്നു.

ഫീൽ ​ഗുഡ്- ഇൻസ്പൈറിം​ഗ് സിനിമകൾ ഒരുക്കുന്നതിൽ പ്രശസ്തനാണ് ആർ ബൽകി. ചീനി കും, പാ, പാഡ്മാൻ എന്നിവയെല്ലാം അദ്ദേഹത്തിന്റെ സിനിമകളാണ്. ആദ്യമായാണ് ഒരു ത്രില്ലർ സിനിമ ചെയ്യുന്നത്. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

ദുൽഖർ അതേ സമയം തെലു​ഗ് സംവിധായകൻ ഹാനു രാഘവപുഡിയുടെ പിരിയഡ് പ്രണയ കഥ ചിത്രീകരണത്തിലാണ്. പാഡി പാഡി ലേച്ചെ മാനസു ഫെയിം സംവിധായകനാണ്. സിനിമയിൽ ആർമി ഓഫീസർ ലെഫ്റ്റനന്റ് റാം ആയി ദുൽഖറെത്തുന്നു. ബോളിവുഡ് താരം മൃണാൽ താകുർ നായികയാകുന്നു.

മലയാളത്തിൽ സല്യൂട്ട്, റോഷൻ ആൻഡ്രൂസ് പോലീസ് സിനിമ പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിലാണ്. കുറുപ്പ് എന്ന സിനിമ റിലീസ് കാത്തിരിക്കുന്നു. തമിഴിൽ ഹേ സിനാമിക, പോപുലർ ഡാൻസ് കൊറിയോ​ഗ്രാഫർ ബൃന്ദ മാസ്റ്റർ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണിത്.