Categories
Film News

ദുൽഖറിന്‍റെ പുതിയ പ്രൊ‍ഡക്ഷൻ അഹാന,ഷൈന്‍ ടോം ചാക്കോ ടീമിന്‍റെ അടി

ദുൽഖർ സൽമാന്‍റെ പ്രൊഡക്ഷൻ ഹൗസ് നിർമ്മിക്കുന്ന പുതിയ സിനിമയുടെ ടൈറ്റിലും ഫസ്റ്റ്ലുക്ക് പോസ്റ്ററും പുതുവത്സരദിനത്തിൽ റിലീസ് ചെയ്തു. ഷൈൻ ടോം ചാക്കോ, അഹാന കൃഷ്ണ ടീം പ്രധാനകഥാപാത്രങ്ങളാകുന്ന സിനിമയ്ക്ക് അടി എന്നാണ് പേര്. പ്രശോഭ് വിജയൻ – ലില്ലി, അന്വേഷണം ഫെയിം സിനിമ ഒരുക്കുന്നു. ഇഷ്ഖ് ഫെയിം രതീഷ് രവി ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കുന്നു.

പ്രശോഭിന്‍റെ മുൻസിനിമകളിൽ നിന്നും വ്യത്യസ്തമായി ഇത്തവണ കോമഡിഎന്‍റർടെയ്നര്‍ ആയിരിക്കും. സത്യൻ അന്തിക്കാട് ചിത്രങ്ങൾ പോലെ എല്ലാ തലത്തിലുമുള്ള കുടുംബപ്രേക്ഷകരെ പ്രതീക്ഷിച്ചുള്ള സിനിമയായിരിക്കും. അഹാന, ഷൈൻ ടോം ചാക്കോ ടീം നവദമ്പതികളായെത്തുന്നു.

ഗോവിന്ദ് വസന്ത സംഗീതം, ഫായിസ് സിദ്ദീഖ് ഛായാഗ്രഹണം, നൗഫൽ അബ്ദുള്ള എഡിറ്റിംഗ് എന്നിവരാണ് അണിയറയില്‍ സിനിമയുടെ ചിത്രീകരണം ഇതിനോടകം തന്നെ പൂർത്തിയായിട്ടുണ്ട്. സിനിമ തിയേറ്റർ റിലീസിനായി കാത്തിരിക്കുകയാണ്.