Categories
Film News

അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന സിനിമ ദുല്‍ഖര്‍ നിര്‍മ്മിക്കും

സത്യന്‍ അന്തിക്കാടിന്‍രെ മകന്‍ അനൂപ് സത്യന്‍ സംവിധായകനാകുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സുരേഷ് ഗോപി, ശോഭന, നസ്രിയ എന്നിവര്‍ ച്ിത്രത്തില്‍ എത്തുമെന്നും. ചെന്നൈയില്‍ നടക്കുന്ന കുടുംബചിത്രമാണിത്. പുതിയ റിപ്പോര്‍ട്ടുകളനുസരിച്ച് യുവതാരം ദുല്‍ഖര്‍ സല്‍മാന്‍ സിനിമ നിര്‍മ്മിക്കും.

ദുല്‍ഖര്‍ താന്‍ നിര്‍മ്മാതാവാകുന്നുവെന്ന് അടുത്തിടെയാണ് പ്രഖ്യാപിച്ചത്. അദ്ദേഹത്തിന്‍രെ ബാനറിന്റെ പേര് ഇനിയും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അവരുടെ ആദ്യ സിനിമ ചിത്രീകരണം ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്. ക്യാമറയ്ക്ക് പിറകില്‍ പ്രവര്‍ത്തിക്കുന്നത് പുതുമുഖങ്ങളാണ്. ഷംസു സായ്ബ സംവിധാനം ചെയ്യുന്ന സിനിമയില്‍ നായകനാകുന്നത് ജാക്കബ് ഗ്രിഗറിയാണ്. അനുപമ പരമേശ്വരന്‍, നിഖില വിമല്‍, അനു സിതാര എന്നിവരാണ് മൂന്ന് നായികമാര്‍.

അനൂപ് സത്യന്‍ തന്റെ സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കാനിരിക്കുകയാണ്. ഈ വര്‍ഷം അവസാനത്തോടെ റിലീസ് ചെയ്യും. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ ഗ്രാജ്വേറ്റ് ആണ് സംവിധായകന്‍ തന്നെയാണ് സിനിമയുടെ തിരക്കഥ ഒരുക്കുന്നത്. രണ്ട് സ്ത്രീകളെ കേന്ദ്രീകരിച്ചുള്ള ഒരു കുടുംബസിനിമായായിരിക്കുമിതെന്നാണ് സംവിധായകന്‍ അറിയിച്ചിട്ടുള്ളത്. ശോഭന, നസ്രിയ എന്നിവരാണ് ആ കഥാപാത്രങ്ങളെ അവതരിപ്പിക്കുക. റൊമാന്‍സും സിനിമയിലുണ്ടാകും. സുരേഷ് ഗോപി വളരെ പ്രാധാന്യമുള്ള കഥാപാത്രമായെത്തും. മുകേഷ് മുരളീധരന്‍ ക്യാമര ചെയ്യുന്ന സിനിമയില്‍ സംഗീതമൊരുക്കുക അല്‍ഫോണ്‍സ് ആണ്.