ദുല്‍ഖര്‍ സല്മാന്, സംവിധായകന് സത്യന് അന്തിക്കാടിന്റെ മകന് അനൂപ് സത്യന് ഒരുക്കുന്ന സിനിമയില്‍ എത്തുന്നുവെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ദുല്‍ഖര്‍ തന്റെ സ്വന്തം ബാനറായ വേ ഫാറര്‍ ഫിലിംസിന്റെ ബാനറില്‍ ചിത്രം നിര്‍മ്മിക്കുകയും ചെയ്യുന്നു. താരം അടുത്തിടെ സിനിമയുടെ ഷൂട്ടിംഗ് തുടങ്ങുകയും ചെയ്തു. സെറ്റില്‍ നിന്നുമുള്ള ചിത്രങ്ങള്‍ സോഷ്യല്‍മീഡിയ പേജിലൂടെ ഷെയര്‍ ചെയ്തിട്ടുണട്. ദുല്‍ഖറിനൊപ്പം, സുരേഷ് ഗോപി, ശോഭന, കല്യാണി പ്രിയദര്ശന് എന്നിവരും പ്രധാനകഥാപാത്രങ്ങളായെത്തുന്നു.
അനൂപ് സത്യന് തന്നെ സിനിമയുടെ തിരക്കഥ ഒരുക്കുന്നത്. പേരിട്ടിട്ടില്ലാത്ത സിനിമ രണ്ട് സ്ത്രീകളെ ആസ്പദമാക്കി ഒരുക്കുന്ന ഫാമിലി ഡ്രാമയായിരിക്കും. അനൂപ് ചിത്രത്തിന്റെ അണിയറയിലും ശക്തമായ ഒരു ടീം തന്നെയെത്തുന്നു. മുകേഷ് മുരളീധരന്, ഉയരെ ഫെയിം ആണ് ക്യാമറ ഒരുക്കുന്നത്. അല്‍ഫോണ്‍സ് സംഗീതം ചെയ്യുന്നു. പ്രൊഡക്ഷന്‍ ഡിസൈനര്‍ ഡിനോ ശങ്കര്‍, എഡിറ്റര്‍ ടോബി ജോണ്‍, കോസ്റ്റിയൂം ഡിസൈനര്‍ ഉത്തര മേനോന്, വരികള്‍ സന്തോഷ് വര്‍മ്മ എന്നിവരാണ് മറ്റുള്ളവര്‍.
എം സ്റ്റാര്‍ കമ്മ്യൂണിക്കേഷന്‍സുമായി ചേര്‍ന്ന് വേഫാറര്‍ ഫിലിംസ് സിനിമ നിര്‍മ്മിക്കുന്നു.