ദുല്‍ഖര്‍ സല്‍മാന്റെ പ്രൊഡക്ഷന്‍ ഹൗസ്, വേ ഫാറര്‍ ഫിലിംസ് നിര്‍മ്മിക്കുന്ന പുതിയ സിനിമയില്‍ ഷൈന്‍ ടോം ചാക്കോ, അഹാന കൃഷ്ണ, ക്വീന്‍ ഫെയിം ധ്രുവന് എന്നിവര്‍ പ്രധാനകഥാപാത്രങ്ങളാകുന്നു. പ്രശോഭ് വിജയന്, ലില്ലി, അന്വേഷണം ഫെയിം ഒരുക്കുന്ന സിനിമയുടെ തിരക്കഥ ഇഷ്ഖ് ഫെയിം രതീഷ് രവി ഒരുക്കുന്നു.
പ്രശോഭിന്റെ പഴയ രണ്ട് സിനിമകളും ത്രില്ലറുകളായിരുന്നു. പുതിയ സിനിമ ഫാമിലി പ്രേക്ഷകര്‍ക്കായുള്ള എന്റര്ടെയ്നര് ആയിരിക്കും. അഹാന, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ സിനിമയില്‍ നവദമ്പതികളായെത്തുന്നു.
ഗോവിന്ദ് വസന്ത സംഗീതമൊരുക്കുന്നു. ഫായിസ് സിദ്ദീഖ് സിനിമാറ്റോഗ്രാഫര്‍. എറണാകുളത്തും പരിസരങ്ങളിലുമായി 50ദിവസത്തെ ചിത്രീകരണം പൂര്‍ത്തിയാക്കിയിരിക്കുകയാണ്.