Categories
Film News

ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കുറുപ്പ് ചിത്രീകരണം തുടങ്ങി

ഏറെ നാളായി കാത്തിരിക്കുന്ന ദുല്‍ഖര്‍ സല്‍മാന്‍ പ്രധാനകഥാപാത്രമായെത്തുന്ന കുറുപ്പ് ചിത്രീകരണം ആരംഭിച്ചു.ദുല്‍ഖര്‍ തന്നെ തന്റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെ ഇക്കാര്യം അറിയിച്ചത്. 2017 ജൂണില്‍ ആണ് സിനിമ പ്രഖ്യാപിച്ചത്.

സെക്കന്റ് ഷോ, കൂതറ എന്നീ സിനിമകളുടെ സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രന്‍ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. അഞ്ച് വര്‍ഷത്തെ റിസര്‍ച്ചുകള്‍ കോര്‍ത്തിണക്കി
കേരളത്തിലെ മോസ്റ്റ് വാണ്ടഡ് ക്രിമിനലായ സുകുമാരകുറുപ്പിന്റെ ജീവിതം പറയുന്ന സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്
കെഎസ് അരവിന്ദ്, ഡാനിയല്‍ സായൂജ് നായര്‍ എന്നിവര്‍ ചേര്‍ന്നാണ്.

ദുല്‍ഖര്‍ സല്‍മാന്‍ ടൈറ്റില്‍ കഥാപാത്രം കുറുപ്പ് ആയെത്തുമ്പോള്‍ സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ എന്നിവരും പ്രധാനകഥാപാത്രങ്ങളായെത്തുന്നു.

നിമിഷ രവി, ലൂക ഫെയിം ആണ് ക്യാമറ ചെയ്യുന്നത്. സുശിന്‍ ശ്യാം ആണ് മ്യൂസിക്.