Categories
Film News

ദുല്‍ഖര്‍ സല്‍മാന്റെ പോലീസ് സിനിമ റോഷന്‍ ആന്‍ഡ്രൂസിനൊപ്പമുള്ളത് മെയില്‍ തുടങ്ങും

ദുല്‍ഖര്‍ സല്‍മാന്‍ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് ചിത്രത്തിലെത്തുന്നുവെന്ന നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നടന്‍ പോലീസ് ഓഫീസറായാണ് സിനിമയിലെത്തുന്നത്. വിക്രമാദിത്യന്‍ എന്ന സിനിമയില്‍ ചെറിയ ഭാഗത്ത് പോലീസ് വേഷത്തിലെത്തിയിരുന്നുവെങ്കിലും മുഴുനീള പോലീസ് വേഷം ഇതാദ്യമായാണ്. താരത്തിന്റെ തന്നെ പ്രൊഡക്ഷന്‍ ഹൗസായ വേ ഫാറര്‍ ഫിലിംസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. പുതിയ റിപ്പോര്‍ട്ടുകളനുസരിച്ച മെയ് മാസം തുടക്കത്തില്‍ ചിത്രീകരണം തുടങ്ങാനിരിക്കുകയാണ്. തിരുവനന്തപുരം പ്രധാനലൊക്കേഷനായി അണിയറക്കാര്‍ ഇതിനോടകം തന്നെ തീരുമാനിച്ചു കഴിഞ്ഞിട്ടുണ്ട്.

ഇതുവരെ പേരിട്ടിട്ടില്ലാത്ത സിനിമയുടെ തിരക്കഥ ഒരുക്കുന്നത് ബോബി സഞ്ജയ് ടീമാണ്. ദുല്‍ഖര്‍ സല്‍മാനൊപ്പം ഇരുവരുടേയും ആദ്യസിനിമയാണിതെങ്കിലും ബോബി സഞജയ് ടീം നിരവധി തവണ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിനൊപ്പം ഒന്നിച്ചിട്ടുണ്ട്. മുംബൈ പോലീസ് എന്ന പോലീസ് സിനിമ ഇതേ കൂട്ടുകെട്ട് മുമ്പൊരുക്കിയിട്ടുണ്ട്. മലയാളത്തില്‍ മുമ്പ് കണ്ടിട്ടില്ലാത്ത തരത്തിലുള്ള സിനിമയായിരുന്നുവത്.

ദുല്‍ഖല്‍ നിലവില്‍ വരനെ ആവശ്യമുണ്ട, കണ്ണും കണ്ണും കൊള്ളൈ അടിത്താല്‍ സിനിമകള്‍ റിലീസ് ചെയ്തിരിക്കുകയാണ്. താരം അദ്ദേഹത്തിന്റെ അടുത്ത തമിഴ്‌സിനിമ ഡാന്‍സ് കൊറിയോഗ്രാഫറായിരുന്ന സംവിധായകനൊപ്പംം മാര്‍ച്ച് രണ്ടാം വാരത്തോടെ തുടങ്ങാനിരിക്കുകയാണ്. കാജല്‍ അഗര്‍വാള്‍ നായികയായെത്തുന്നു. അത് പൂര്‍ത്തിയാക്കിയ ശേഷം താരം റോഷനൊപ്പമെത്തും.