Categories
Film News

ദുല്‍ഖര്‍ സല്‍മാന്‍ അടുത്ത സിനിമയില്‍ പോലീസ് വേഷത്തിലെത്തുന്നു

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ദുല്‍ഖര്‍ ഇടയക്ക് മാത്രമാണ് മലയാളസിനിമകള്‍ ചെയ്തിരുന്നത്. എന്നാല്‍ താരം ഇനി കൂടുതലായി മാതൃഭാഷയില്‍ ശ്രദ്ധിക്കാനൊരുങ്ങുകയാണ്. കുറുപ്പ് എന്ന സിനിമയാണ് നിലവില്‍ താരം ചെയ്തുകൊണ്ടിരിക്കുന്നത്. അടുത്തത് അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന സിനിമ. പുതിയതായി പുറത്തുവരുന്ന വാര്‍ത്തകള്‍ താരം റോഷന്‍ ആന്‍ഡ്രൂസിന്റെ പുതിയ സിനിമയില്‍ കരാറൊപ്പിട്ടിരിക്കുന്നുവെന്നാണ്. സിനിമയില്‍ താരം പോലീസ് വേഷത്തിലാണെത്തുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ദുല്‍ഖറിന്റെ വിക്രമാദിത്യന്‍ എന്ന ലാല്‍ജോസ് ചിത്രത്തിലെ പോലീസ് വേഷം വളരെ കുറച്ച് സമയത്തേക്ക് മാത്രമായിരുന്നു. ഇതാദ്യമായി താരം മുഴുനീള പോലീസ് വേഷം ചെയ്യാനൊരുങ്ങുകയാണ്.

റോഷന്‍ ആന്‍ഡ്രൂസ്, ദേശീയപുരസ്‌കാര ജേതാക്കളായ ബോബി സഞ്ജയ് ടീം തിരക്കഥ ഒരുക്കുന്ന ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രമാണ് . എഴുത്തുകാരും സംവിധായകനും മുമ്പ് മുംബൈപോലീസ് എന്ന പോലീസ് സിനിമയില്‍ ഒന്നിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ദുല്‍ഖര്‍ സല്‍മാനെ പോലെയുള്ള താരത്തിനൊപ്പമെത്തുന്നതില്‍ വളരെ പ്രതീക്ഷകളാണുള്ളത്.

മാര്‍ച്ചില്‍ ചിത്രീകരണം തുടങ്ങാനിരിക്കുകയാണ്. അതിനുമുമ്പായി സിനിമയുടെ ഒദ്യോഗികപ്രഖ്യാപനം നടത്താനിരിക്കുകയാണ്.