Categories
Film News trailer

ദുല്‍ഖര്‍ സല്‍മാന്‍- സോനം കപൂര്‍ ചിത്രം ദ സോയ ഫാക്ടര്‍ ട്രയിലര്‍ കാണാം

ദുല്‍ഖര്‍സല്‍മാന്‍ സോനം കപൂര്‍ ടീമിന്റെ ദ സോയ ഫാക്ടര്‍ ട്രയിലര്‍ റിലീസ് ചെയ്തു. അഭിഷേക് ശര്‍മ്മ സംവിധാനം ചെയ്യുന്ന സിനിമ ദുല്‍ഖറിന്റെ രണ്ടാമത്തെ ബോളിവുഡ് സിനിമയാണ്.

1983ല്‍ ഇന്ത്യ ലോകകപ്പ് നേടിയ ദിവസം ജനിച്ച സോയ സൊളാങ്കിയെ വരുന്ന ലോകകപ്പ് ജയിക്കാനായി ലക്കി ചാമായി തിരഞ്ഞെടുക്കുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമൊക്കെയാണ് ചിത്രത്തില്‍. 2008ല്‍ പുറത്തിറങ്ങിയ അനൂജ ചൗഹാന്റെ ദ സോയ ഫാക്ടര്‍ എന്ന പേരിലുള്ള നോവലിനെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. പ്രദ്യുമ്‌നന്‍ സിംഗിന്റേതാണ് തിരക്കഥ. സഞ്ജയ് കപൂറും ചിത്രത്തില്‍ എത്തുന്നു. ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസും ആഡ്‌ലാബ് ഫിലിംസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന സിനിമ സെപ്തംബര്‍ 20ന് തിയേറ്ററുകളിലേക്കെത്തും.