Categories
Film News

ദുല്‍ഖര്‍ സല്‍മാന്‍ പുതിയ നിര്‍മ്മാണം പ്രഖ്യാപിച്ചു; ഉപചാരപൂര്‍വ്വം ഗുണ്ട ജയന്‍

ദുല്‍ഖര്‍ സല്‍മാന്‍ സിനിമയിലെത്തിയിട്ട്‌ 9വര്‍ഷം ആഘോഷിക്കുകയാണ്‌. നിരവധി ഭാഷകളില്‍ അഭിനയിക്കുന്നതിനു പുറമെ മലയാളത്തില്‍ ഒരു പ്രൊഡക്ഷന്‍ യൂണിറ്റും താരം നടത്തുന്നു. വേ ഫാറര്‍ ഫിലിംസ്‌ എന്ന താരത്തിന്റെ ബാനര്‍ വരനെ ആവശ്യമുണ്ട്‌, മണിയറയിലെ അശോകന്‍, കുറുപ്പ്‌ തുടങ്ങിയ സിനിമകള്‍ ഇതിനോടകം നിര്‍മ്മിക്കുകയും ചെയ്‌തിട്ടുണ്ട്‌. ദുല്‍ഖര്‍ ആറാമത്തെ സിനിമ പ്രഖ്യാപിച്ചിരിക്കുകയാണിപ്പോള്‍. ഉപചാരപൂര്‍വ്വം ഗുണ്ട ജയന്‍. മൈ ഡ്രീംസ്‌ എന്റര്‍ടെയ്‌ന്‍മെന്റുമായി ചേര്‍ന്നാണ്‌ സിനിമ നിര്‍മ്മിക്കുന്നത്‌.

അരുണ്‍ വൈഗ സംവിധാനം ചെയ്യുന്ന സിനിമയാണ്‌ ഉപചാരപൂര്‍വ്വം ഗുണ്ട ജയന്‍. രാജേഷ്‌ വര്‍മ്മ തിരക്കഥ ഒരുക്കുന്ന ഫണ്‍ എന്റര്‍ടെയ്‌നര്‍ സിനിമയാണിത്‌. സൈജു കുറുപ്പ്‌, സിജു വില്‍സണ്‍, ശബരീഷ്‌ വര്‍മ്മ, ജോണി ആന്റണി, സാബു മോന്‍, സുധീര്‍ കരമന, ജാഫര്‍ ഇടുക്കി, ഷാനി ഷാകി, ബിജു സോപാനം, വിജിലേഷ്‌, സാഗര്‍ സൂര്യ, വൃന്ദ മേനോന്‍, പാര്‍വ്വതി, നയന, ഷൈല്‍ജ, രാധ ഗോമതി, ഉത്തര എന്നിവരാണ്‌ താരങ്ങള്‍.

Thrilled to announce Production No 6 under Wayfarer Films ! “Upacharapoorvvam Gunda Jayan” made in association with My…

Posted by Dulquer Salmaan on Wednesday, February 3, 2021

ഉപചാരപൂര്‍വ്വം ഗുണ്ട ജയന്‍ സിനിമാറ്റോഗ്രഫി എല്‍ദോ ഐസക്‌, സംഗീതം ബിജിബാല്‍ എഡിറ്റിംഗ്‌ കിരണ്‍ ദാസ്‌ എന്നിവര്‍ നിര്‍വഹിക്കുന്നു.