Categories
Film News

ദുൽഖർ സൽമാന്റെ അടുത്ത ഹിന്ദി ചിത്രം ചുപ്പ്

ദുൽഖർ സൽമാൻ പുതിയ ഹിന്ദി സിനിമ പ്രശസ്ത സംവിധായകൻ ആർ ബൽകിയൊടൊപ്പം ചെയ്യുന്നതായി അറിയിച്ചിരുന്നു. സിനിമയിൽ പൂജ ബട്ടും പ്രധാന വേഷത്തിലെത്തുന്നു. സ്കാം 1992 ഫെയിം ശ്രേയ ധന്വന്തരി , സണ്ണി ഡിയോൾ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്നു. കഴിഞ്ഞ ദിവസം അണിയറക്കാർ സിനിമയുടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കിയിരുന്നു. ചുപ് : ദി റിവഞ്ച് ഓഫ് ആൻ ആർട്ടിസ്റ്റ് എന്നാണ് ചിത്രത്തിന്റെ പേര്.

ചുപ് ഒരു സൈക്കോളജി ത്രില്ലർ സിനിമയാണ്. ബൽകി, റിഷി വീർമണി, രാജ സെൻ എന്നിവർ ചേർന്ന് തിരക്കഥ ഒരുക്കുന്നു. ബൽകി, പാ, പാഡ്മാൻ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനാണ്. ചുപ് അദ്ദേഹത്തിന്റെ ആദ്യ സൈക്കോളജിക്കൽ ത്രില്ലർ സിനിമയാണ്.

അമിത് ത്രിവേദി, സം​ഗീതമൊരുക്കുന്നു. വിശാൽ സിംഹയാണ് സിനിമാറ്റോ​ഗ്രഫി.

ഹോപ് പ്രൊഡക്ഷൻസ്, രാകേഷ് ജുൻജുൻവാല എന്നിവരാണ് ​ സഹനിർമ്മാതാക്കൾ.