Categories
Film News

സൗബിൻ ഷഹീറിന്റെ സംവിധാനത്തിൽ ദുൽഖർ സൽമാനെത്തുന്നു

ദുൽഖർ സൽമാൻ , സൗബിൻ ഷഹീർ ടീം ഒന്നിക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. അടുത്തിടെ ഒരഭിമുഖത്തിൽ ദുൽഖർ സൽമാൻ ഇക്കാര്യം ഉറപ്പിച്ചിരിക്കുകയാണ്. പ്രൊ‍ജക്ടിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ദുൽഖർ സൽമാൻ, സൗബിന്റെ ആദ്യ സംവിധാനമായ പറവയിലും ഉണ്ടായിരുന്നു.

തെലു​ഗ് സംവിധായകൻ ഹാനു രാഘവപുടിയുടെ റൊമാന്റിക് സിനിമയുടെ ചിത്രീകരണത്തിനായി കാശ്മീരിലാണ് താരമിപ്പോൾ. ചിത്രത്തിൽ താരം പട്ടാളക്കാരനായെത്തുന്നു. ലെഫ്റ്റനന്റ് റാം എന്നാണ് കഥാപാത്രത്തിന്റെ പേര്. ബോളിവുഡ് താരം മൃണാൾ താക്കുർ നായികയായെത്തുന്നു.

മലയാളത്തിൽ, സല്യൂട്ട് എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയിരിക്കുകയാണ് ദുൽഖർ. റോഷൻ ആൻഡ്രൂസ് ചിത്രം സംവിധാനം ചെയ്യുന്നു. സൗബിന്റെ പ്രൊജക്ട് കൂടാതെ പ്രശസ്ത സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് സംവിധാനം ചെയ്യുന്ന സിനിമയിലും താരമെത്തുന്നു. കുറുപ്പ് ആണ് താരത്തിന്റെ അടുത്ത റിലീസ്.

ഹിന്ദി, തമിഴ് ഭാഷകളിലുള്ള സിനിമകളും റിലീസ് ചെയ്യാനുണ്ട്. ബൽകി , പാഡ്മാൻ ഫെയിം ഒരുക്കുന്ന ഹിന്ദി സിനിമയും , ഹേയ് സിനാമിക, പോപുലർ ഡാൻസ് മാസ്റ്റർ ബൃന്ദ മാസ്റ്റർ സംവിധാനം ചെയ്യുന്ന സിനിമയും ആണ് മറ്റു ചിത്രങ്ങൾ. അതിഥി റാവു ഹൈദാരി, കാജൽ അ​ഗർവാൾ എന്നിവരാണ് നായികമാർ.