കാജല്‍ അഗര്‍വാള്‍ അടുത്തിടെ മാധ്യമങ്ങള്‍ക്ക് നല്കിയ അഭിമുഖത്തില്‍ മലയാളിതാരം ദുല്‍ഖര്‍ സല്‍മാനൊപ്പം തമിഴ് സിനിമ ചെയ്യുന്നുവെന്ന് അറിയിച്ചു. എന്നാല്‍ പ്രൊജക്ടിനെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
കാജല്‍ ഇപ്പോള്‍ ശങ്കര്‍-കമലഹാസന് കൂട്ടുകെട്ടില്‍ ഒരുഹ്ങുന്ന ഇന്ത്യന്‍ 2വിന്റെ ഭാഗമാണ്. റിപ്പോര്‍ട്ടുകളനുസരിച്ച് താരം ചിത്രത്തില്‍ 85വയസ്സുകാരിയായെത്തുന്നു. ഷൂട്ടിംഗ് തുടങ്ങും മുമ്പായി കളരിപ്പയറ്റില്‍ പരിശീലനം നേടിയിരുന്നു. ഇന്ത്യന്‍ 2 കൂടാതെ ബോളിവുഡില്‍ ഒരു മള്‍ട്ടി സ്റ്റാര്‍ സിനിമയിലും താരമെത്തുന്നു. സഞ്ജയ് ഗുപ്ത ഒരുക്കുന്ന സിനിമയുടെ പേര് മുംബൈ സാഗ എന്നാണ്. ജോണ്‍ എബ്രഹാം, ഇമ്രാന് ഹാഷ്മി, ജാക്കി ഷെറോഫ്, സുനില്‍ ഷെട്ടി, പ്രതീക് ബബ്ബാര്‍, ഗുല്‍ഷന്‍ ഗ്രോവര്‍, റോഹിത് റോയ്, ഷര്മ്മന് ജോഷി, പങ്കജ് ത്രിപതി എന്നിവരും സിനിമയിലുണ്ട്.
ദുല്‍ഖര്‍ കുറുപ്പ് സിനിമയുടെ ചിത്രീകരണത്തിലാണ്. അദ്ദേഹത്തിന്റെ അടുത്ത റിലീസ് വരനെ ആവശ്യമുണ്ട്, ശോഭന, സുരേഷ് ഗോപി, കല്യാണി പ്രിയദര്ശന് എന്നിവര്‍ക്കൊപ്പമുള്ള സിനിമയാണ്. തമിഴിലും തെലുഗിലും നിരവധി സിനിമകളുടെ ചര്‍ച്ചകള്‍ നടക്കുന്നു.