Categories
Film News

ദുൽഖർ സൽമാൻ – റോഷൻ ആൻഡ്രൂസ് ചിത്രം സല്യൂട്ട് റോട്ടർഡാം ഫിലിം ഫെസ്റ്റിവലിലേക്ക്

ദുൽഖർ സൽമാൻ നായകനാകുന്ന സല്യൂട്ട് റോട്ടർഡാം ഫിലിം ഫെസ്റ്റിവലിലേക്ക് ​ഗ്രീൻ മാറ്റ് എൻട്രി ലഭിച്ചു. ബോബി സഞ്ജയ് ടീമിന്റെതാണ് തിരക്കഥ. റോഷൻ – ബോബി സഞ്ജയ് – ദുൽഖർ കൂട്ടുകെട്ട് ആദ്യമായി ഒന്നിക്കുന്ന സിനിമയാണിത്.

മുംബൈ പോലീസിന് ശേഷം റോഷൻ ആൻഡ്രൂസ് ഒരുക്കുന്ന പോലീസ് സിനിമയാണ് സല്യൂട്ട്. ജനുവരി പതിനാലിന് ചിത്രം തിയേറ്ററുകളിലേക്കെത്തുകയാണ്.

വേഫാറർ ഫിലിംസ് ബാനറിൽ‍ ദുൽഖർ സൽമാൻ നിർമ്മിക്കുന്നു. വേഫാറർ ഫിലിംസിന്റെ അഞ്ചാമത് സിനിമയാണിത്. ബോളിവുഡ് താരം ഡയാന പെന്റി നായികയാകുന്നു. മനോജ് കെ ജയൻ, ബിനു പപ്പു, അലൻസിയർ, വിജയകുമാർ, ലക്ഷ്മി ​ഗോപാലസ്വാമി, സാനിയ അയ്യപ്പൻ എന്നിവരാണ് സ​ഹതാരങ്ങൾ.

ശ്രീകർ പ്രസാദ് – എഡിറ്റിം​ഗ്, ജേക്ക്സ് ബിജോയ് – സം​ഗീതം, അസ്ലം പുരയിൽ – ഛായാ​ഗ്രഹണം എന്നിവരാണ് അണിയറയിലെ പ്രമുഖർ.