Categories
Film News

ദുല്‍ഖര്‍സല്‍മാന്‍- റോഷന്‍ ആന്‍ഡ്രൂസ്‌ കൂട്ടുകെട്ടിന്റെ പുതിയ പോലീസ്‌ സിനിമയ്‌ക്ക്‌ തുടക്കമായി

ദുല്‍ഖര്‍ സല്‍മാന്റെ റോഷന്‍ ആന്‍ഡ്രൂസ്‌ ചിത്രം കൊല്ലത്ത്‌ തുടങ്ങി. ബോബി സഞ്‌ജയ്‌ ടീം തിരക്കഥ ഒരുക്കുന്ന പോലീസ്‌ സിനിമയില്‍ ദുല്‍ഖര്‍ മുഴുനീള പോലീസ്‌ വേഷത്തിലെത്തുന്നു. ഇതാദ്യമായാണ്‌ ദുല്‍ഖര്‍ പോലീസ്‌ വേഷം ചെയ്യുന്നത്‌. ലാല്‍ജോസ്‌ ചിത്രം വിക്രമാദിത്യനില്‍ ചെറിയ ഭാഗത്തില്‍ പോലീസ്‌ വേഷത്തിലെത്തിയിരുന്നു. ദുല്‍ഖര്‍ സ്വന്തം ബാനറായ വേ ഫാറര്‍ ഫിലിംസ്‌ ചിത്രം നിര്‍മ്മിക്കുന്നു. മനോജ്‌ കെ ജയന്‍, ബോളിവുഡ്‌ താരം ഡയാന പെന്റി എന്നിവരാണ്‌ സിനിമയിലെ മറ്റു താരങ്ങള്‍.

ദുല്‍ഖര്‍ സോഷ്യല്‍മീഡിയയിലൂടെ സിനിമയുടെ വിശേഷങ്ങള്‍ അറിയിച്ചു.

Extremely happy to announce our newest venture. This is Production No 5 from #Wayfarer Films. I get to join hands with…

Posted by Dulquer Salmaan on Wednesday, February 3, 2021

വേ ഫാറര്‍ ഫിലിംസിന്റെ 5മത്തെ നിര്‍മ്മാണമാണിത്‌.