Categories
Film News

ദുൽഖർ സൽമാൻ – റോഷൻ ആൻഡ്രൂസ് സിനിമ അടുത്ത മാസം തുടങ്ങും

ദുൽഖർ സൽമാൻ സംവിധായകൻ റോഷൻ ആൻഡ്രൂസിന്‍റെ പുതിയ സിനിമയിലെത്തുന്നു. ജനുവരി അവസാനത്തോടെ ചിത്രീകരണം തുടങ്ങാനാണ് അണിയറക്കാർ ആലോചിക്കുന്നത്. പ്രീ പ്രൊഡക്ഷൻ വർക്കുകൾ നടന്നുകൊണ്ടിരിക്കുകയാണ്. ദുൽഖറിന്‍റെ സ്വന്തം പ്രൊഡക്ഷൻ ഹൗസ് വേഫാറർ ഫിലിംസ് സിനിമ നിര്‍മ്മിക്കുന്നു.

ബോബി – സഞ്ജയ് ടീം തിരക്കഥ ഒരുക്കുന്ന ചിത്രത്തിന് സല്യൂട്ട് എന്നാണ് പേരെന്നാണ് സൂചനകൾ. ദുല്‍ഖർ പോലീസ് വേഷത്തിലെത്തുന്നു. മുമ്പ് ലാൽജോസ് ചിത്രം വിക്രമാദിത്യനിൽ ചെറിയ ഭാഗത്ത് പോലീസ് ആയി എത്തിയിരുന്നുവെങ്കിലും താരത്തിന്‍റെ ആദ്യമുഴുനീള പോലീസ് വേഷമായിരിക്കുമിത്.

ബോബി-സഞ്ജയ് കൂട്ടുകെട്ടിന്‍റെ തിരക്കഥയിൽ റോഷൻ ആൻഡ്രൂസ് ഒരുക്കിയ പോലീസ് സിനിമ മുംബൈ പോലീസ് വിജയമായിരുന്നു.

ദുൽഖർ തമിഴ് സിനിമ ഹേയ് സിനാമിക ചിത്രീകരണം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ഡാൻസ് കൊറിയോഗ്രാഫർ ബൃന്ദ മാസ്റ്റർ ആദ്യമായി സംവിധാനം ചെയ്യുന്ന റൊമാന്‍റിക് കോമഡി സിനിമയാണിത്. അതിഥി റാവു, കാജൽ അഗർവാൾ എന്നിവരാണ് നായികമാർ.