കോവിഡ് വ്യാപനത്തെ തുടർന്ന് 7മാസത്തോളം നിർത്തിവച്ച സിനിമാചിത്രീകരണങ്ങൾ പതിയെ പുനരാരംഭിക്കുകയാണ്. ദുൽഖർ സൽമാന്റെ പുതിയ തമിഴ് സിനിമ ഹേയ് സിനാമിക ആണ് ചിത്രീകരണം പുനരാരംഭിക്കുന്നത്. പോപുലർ ഡാൻസ് കൊറിയോഗ്രാഫർ ബൃന്ദ മാസ്റ്ററുടെ ആദ്യസംവിധാനസംരംഭമാണ് ചിത്രം. മാർച്ചിൽ ചിത്രീകരണം ആരംഭിച്ചിരുന്നുവെങ്കിലും കോവിഡ വ്യാപനത്തെ തുടർന്ന് ലോക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ ചിത്രീകരണം നിർത്തിവയ്ക്കുകയായിരുന്നു അണിയറക്കാർ.
റൊമാന്റിക് കോമഡി എന്റർടെയ്നർ ആണ് സിനിമ. കാജൽ അഗർവാൾ, അതിഥി റാവു ഹൈദാരി എന്നിവരാണ് നായികമാർ. മൂന്ന് ലീഡ് താരങ്ങളും ആദ്യമായാണ് ഒന്നിച്ചെത്തുന്നത്.
അണിയറയിൽ ഗോവിന്ദ് വസന്ത സംഗീതം, സിനിമാറ്റോഗ്രഫി പ്രീത ജയരാമൻ. ജിയോ സ്റ്റുഡിയോസ് ചിത്രം നിർമ്മിക്കുന്നു. തമിഴിൽ ഇവരുടെ ആദ്യസിനിമയാണിത്. ഡിസംബറോടെ ചിത്രീകരണം പൂർത്തിയാക്കാനാണ് പ്ലാൻ ചെയ്യുന്നത്.