Categories
Film News teaser

സബ്ഇൻസ്പെക്ടർ അരവിന്ദ് കരുണാകരനായി ദുൽഖർ സൽമാൻ; ടീസർ കാണാം

ദുൽഖർ സൽമാൻ പുതിയ സിനിമ സല്യൂട്ട് ടീസർ റിലീസ് ചെയ്തു. ഒരു പ്രതിഷേധത്തിന്റെ അവസാനഘട്ടത്തിൽ ദുൽഖർ പോലീസ് വേഷത്തിൽ എത്തുന്നതാണ് ടീസറിൽ. റോഷൻ ആൻഡ്രൂസ് ഒരുക്കുന്ന പോലീസ് ത്രില്ലർ സിനിമയാണ് സല്യൂട്ട്. ചിത്രത്തിൽ അരവിന്ദ് കരുണാകരൻ എന്ന പോലീസ് സബ്ഇൻസ്പെക്ടർ ആയി ദുൽഖർ സൽമാനെത്തുന്നു. മുഴുനീള പോലീസ് വേഷത്തിൽ ആദ്യമായാണ് ദുൽഖർ സൽമാനെത്തുന്നത്.

ബോബി സഞ്ജയ് ടീമിന്റേതാണ് തിരക്കഥ. എഴുത്തുകാരുടെ മുൻ പോലീസ് ത്രില്ലർ സിനിമ റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത മുംബൈ പോലീസ് ഇതുവരെ മലയാളത്തിലെത്തിയിട്ടുള്ള മികച്ച പോലീസ് ത്രില്ലർ ആണ്. കോക്ടെയിൽ ഫെയിം ഡയാന പെന്റി, നായികയായെത്തുന്നു. മനോജ് കെ ജയൻ, സാനിയ അയ്യപ്പൻ, ലക്ഷ്മി ​ഗോപാലസ്വാമി, അലൻസിയർ, ബിനു പപ്പു, വിജയ് കുമാർ, എന്നിവർ പ്രധാനകഥാപാത്രങ്ങളാകുന്നു. പോപുലർ തമിഴ് സം​ഗീത സംവിധായകൻ സന്തോഷ് നാരായണൻ സം​ഗീതമൊരുക്കുന്നു. ദുൽഖർ സൽമാൻ സ്വന്തം പ്രൊഡക്ഷൻഹൗസായ വേഫാറർ ഫിലിംസ് ബാനറിൽ സിനിമ നിർമ്മിക്കുന്നു.