Categories
Film News

ഹേ സിനാമിക ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറക്കി

ദുൽഖർ സൽമാന്റെ പുതിയ തമിഴ് സിനിമ ഹേ സിനാമിക ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറക്കി. കൊറിയോ​ഗ്രാഫർ ബൃന്ദമാസ്റ്റർ സംവിധാനം ചെയ്യുന്നു. യാഴാൻ എന്ന കഥാപാത്രത്തെയാണ് ദുൽഖർ അവതരിപ്പിക്കുന്നത്.

അതിഥി റാവു ഹൈദാരി, കാജൽ അ​ഗർവാൾ എന്നിവരാണ് ചിത്രത്തിലെ നായികമാർ. ബൃന്ദ മാസ്റ്റർ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് ഹേ സിനാമിക.

​ഗോവിന്ദ് വസന്ത സിനിമയിലെ ​ഗാനങ്ങൾ ഒരുക്കിയിരിക്കുന്നു. റൊമാന്റിക് എന്റർടെയ്നർ സിനിമ ജിയോ സ്റ്റുഡിയോ, ​ഗ്ലോബൽ വൺ സ്റ്റുഡിയോസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്നു. 2022 ഫെബ്രുവരി 25ന് ചിത്രം തിയേറ്ററുകളിലേക്കെത്തും.

കണ്ണുംകണ്ണും കൊള്ളൈ അടിത്താൽ ആയിരുന്നു ദുൽഖറിന‍്റെ മുൻ തമിഴ് സിനിമ.