Categories
Film News

ദുല്‍ഖര്‍, ജേക്കബ് ഗ്രിഗറി മണിയറയിലെ അശോകന്‍ ഗാനം റെക്കോര്‍ഡ് ചെയ്തു

മോളിവുഡില്‍ സിനിമകളുടെ ചിത്രീകരണം പൂര്‍ണ്ണതോതില്‍ പുനരാരംഭിച്ചിട്ടില്ലെങ്കിലും പോസ്്റ്റ്‌പ്രോഡക്ഷന്‍ വര്‍ക്കുകള്‍ നടക്കുന്നുണ്ട്. മ്യൂസിക് റെക്കോര്‍ഡിംഗും ഡബ്ബിംഗുമെല്ലാം തുടരുന്നു. ജേക്കബ് ഗ്രിഗറി നായകനായെത്തുന്ന മണിയറയിലെ അശോകന്‍ ഇവയിലൊന്നാണ്.

അടുത്തിടെ സോഷ്യല്‍മീഡിയയില്‍ ദുല്‍ഖറും ജേക്കബ് ഗ്രിഗറിയും റെക്കോര്‍ഡിംഗ് സെഷനിലെ ഫോട്ടോ ഷെയര്‍ ചെയ്തിരുന്നു. ദുല്‍ഖര്‍, സിനിമ നിര്‍മ്മിക്കുന്നതോടൊപ്പം അതിഥിതാരമായി സിനിമയിലെത്തുന്നുമുണ്ട്.

ഷംസു സായ്ബ സംവിധാനം ചെയ്യുന്ന സിനിമയുടെ സ്‌ക്രിപ്റ്റ് വിനീത് കൃഷ്ണന്റേതാണ്. ശ്രീഹരി കെ നായര്‍ സംഗീതമൊരുക്കുന്നു. അനുപമ പരമേശ്വരന്‍ ചിത്രത്തില്‍ നായികയായെത്തുന്നു.