ദുല്‍ഖര്‍ സല്‍മാന്റെ പിറന്നാള്‍ ദിനത്തില്‍ അദ്ദേഹത്തിന്റെ പുതിയ തെലുഗ് സിനിമയുടെ പ്രഖ്യാപനം നടത്തിയിരിക്കുകയാണ് അണിയറക്കാര്‍. ഹാനു രാഘവപുടി, പാടി പാടി ലെച്ചെ മാനസു ഫെയിം സംവിധാനം ചെയ്യുന്നു. സ്വപ്‌ന സിനിമ, ദുല്‍ഖറിന്റെ ആദ്യ തെലുഗ് സിനിമ മഹാനടി നിര്‍മ്മാതാക്കളില്‍ ഒരാളാണ് സിനിമ നിര്‍മ്മിക്കുന്നത്. പ്രിയങ്ക ദത്ത് വൈജയന്തി മൂവീസ് സിനിമ അവതരിപ്പിക്കുന്നു. പേരിട്ടിട്ടില്ല.

പ്രഖ്യാപനത്തൊടൊപ്പമിറ്കകിയ പോസ്റ്ററില്‍ ദുല്‍ ഖര്‍ സല്‍മാന്‍ ആര്‍മി ഓഫീസര്‍ ലെഫ്റ്റനന്റ് റാം ആയെത്തുന്നുവെന്നുണ്ട്. 1960കളിലെ ഒരു പ്രണയകഥയാണെന്നാണ് സൂചനകള്‍. അല വൈകുണ്ഠപുരം ലോ നായിക പൂജ ഹെഡ്‌ജെ ചിത്രത്തില്‍ നായികയായെത്തുന്നുവെന്നാണ് സൂചനകള്‍. എന്നാല്‍ അണിയറക്കാര്‍ ഉറപ്പിച്ചിട്ടില്ല.

മഹാനടി വിജയത്തോടെ ദുല്‍ഖര്‍ തെലുഗ് പ്രേക്ഷകര്‍ക്കിടയില്‍ പ്രശസ്തനാണ്. ജെമിനി ഗണേശനായാണ് താരം സിനിമയിലെത്തിയത്. കണുലു കണുലാനു ദൊച്ചയാന്റെ, കണ്ണുംകണ്ണും കൊള്ളൈ അടിത്താല്‍ ആയിരുന്നു താരത്തിന്റെ പിന്നീടുള്ള തെലുഗ് സിനിമ. ഹാനു രാഘവപുടി പുതിയ തെലുഗ് സിനിമ തമിഴ്, മലയാളം ഭാഷകളിലെത്തിക്കുന്നുണ്ട്.

Published by eparu

Prajitha, freelance writer