Categories
Film News

ദുല്‍ഖര്‍ സല്‍മാന്‍ സ്വന്തം പ്രൊഡക്ഷന്‍ കമ്പനി പ്രഖ്യാപിച്ചു

കാസ്റ്റിംഗ് കോള്‍ പുറത്തുവിട്ടുകൊണ്ട് ദുല്‍ഖര്‍ സ്വന്തം പ്രൊഡക്ഷന്‍ കമ്പനി പ്രഖ്യാപിച്ചിരിക്കുന്നു. ചിത്രത്തിലെ അഭിനേതാക്കളേയും ടെക്‌നികല്‍ ടീമംഗങ്ങളേയും കുറിച്ച് ഒന്നും പുറത്തുവിട്ടിട്ടില്ല. 7നും 12നും ഇടയിലുള്ള ആണ്‍കുട്ടികളേയും 6നും 10നും ഇടയിലുള്ള പെണ്‍കുട്ടികളേയുമാണ് നിലവില്‍ വേണ്ടത്. 19-24, 30-35, 40-50 വയസ്സിലുള്ള നടിമാരേയും ആവശ്യമുണ്ട്. താത്പര്യമുള്ളവര്‍ക്ക് castingcallformay@gmail.com എന്ന ഐഡിയിലേക്ക മെയില്‍ അയയ്ക്കാവുന്നതാണ്. ഏപ്രില്‍ 27ന് മുമ്പായി വിവരങ്ങള്‍ അയയ്‌ക്കേണ്ടതാണ്. മെയില്‍ ചിത്രീകരണം തുടങ്ങുമെന്നും കാസ്റ്റിംഗ് കോളിനൊപ്പം അറിയിച്ചിട്ടുണ്ട്.

ദുല്‍ഖര്‍ സല്‍മാന്റെ ഒരു യമണ്ടന്‍ പ്രേമകഥ റിലീസ് ചെയ്തിരിക്കുകയാണ്. മലയാളത്തിലേക്ക് നീണ്ട ഇടവേളയ്ക്ക് ശേഷം ദുല്‍ഖര്‍ തിരിച്ചെത്തുകയാണ്. മറ്റു ഭാഷകളില്‍ തിരക്കിലായിരുന്നു താരം കഴിഞ്ഞ ഒരു വര്‍ഷത്തോളം. മുഴുനീള എന്റര്‍ടെയ്‌നര്‍ ആണ് സിനിമ എന്നാണ് റിപ്പോര്‍ട്ടുകള്‍. ദുല്‍ഖര്‍ സിനിമ ദ സോയ ഫാക്ടര്‍ ജൂണില്‍ റിലീസ് ചെയ്യാനിരിക്കുകയാണ്.