Categories
Film News

മമ്മൂട്ടിയുടെ തെലുങ്ക് ചിത്രം യാത്ര; ഡബ്ബിംങ് വീഡിയോ കാണാം

അന്തരിച്ച ആന്ധ്ര മുഖ്യമന്തി വൈഎസ്ആർ രാജശേഖര റെഡ്ഡിയായി  മമ്മൂട്ടിയെത്തുന്ന ചിത്രം  യാത്രയുടെ ഡബ്ബിംങ് വീഡിയോ പുറത്ത് .
പുറത്ത് വന്ന ചിത്രത്തിന്റെ ട്രെയിലറിനടക്കം മികച്ച സ്വീകരണമായിരുന്നു ലഭിയ്ച്ചിരുന്നത് .എന്നാൽ ഇപ്പോൾ തരംഗമാകുന്നത് മലയാളികളുടെ അഭിമാന താരമായ  മമ്മൂക്ക തെലുങ്കിൽ ഡബ്ബ് ചെയ്യുന്ന വീഡിയോയാണ്. മികച്ച പിന്തുണയാണ് പുറത്ത് വന്ന ഡബ്ബിംങ് വീഡിയോയ്ക്ക് ലഭിയ്ക്കുന്നത്.
രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം മമ്മൂട്ടി തെലുങ്കിൽ തിരിച്ച് വരവ് നടത്തുന്ന ചിത്രം കൂടിയാണ് യാത്ര. 1998 ൽ റെയിൽവേ കൂലിയെന്ന ചിത്രമാണ് താരത്തിന്റെ അവസാന തെലുങ്ക് ചിത്രമായി പുറത്ത് വന്നത്.
അനായാസേന തെലുങ്ക് സംസാരിയ്ക്കുന്ന മമ്മൂട്ടിയെയാണ് വീഡിയോയിൽ  കാണാൻ കഴിയുന്നത്, ഡബ്ബിംങ് വീഡിയോയ്ക്ക് ലഭിയ്ക്കുന്ന സ്വീകാര്യതയ്ക്ക് ഇതും ഒരു കാരണമാണ്. 70 എംഎം എന്റർടെയ്ൻമെന്റാണ് ചിത്രം നിർമ്മിയ്ക്കുന്നത്.
മഹി വി രാഘവനാണ് ചിത്രം സംവിധാനം ചെയ്യുന്നത് .1475 കിലോമീറ്ററോളം വൈഎസ്ആർ നടത്തിയ പദയാത്രയാണ് സിനിമയുടെ ഇതിവൃത്തം . മണിരത്നം , സുഹാസിനി എന്നിവരും ചിത്രത്തിൽ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നുണ്ട്.