പൃഥ്വിരാജിന്റെ അടുത്ത് റിലീസ് ചെയ്യാനിരിക്കുന്ന ചിത്രമാണ് ഡ്രൈവിംഗ് ലൈസന്‍സ്. ജീന്‍ പോള്‍ ലാല്‍ അക ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുകയാണ് അണിയറക്കാര്‍. പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും പോസ്റ്ററിലുണ്ട്. ഡിസംബറില്‍ ക്രിസ്തുമസ് റിലീസായി ചിത്രമെത്തുമെന്നും അണിയറക്കാര്‍ അറിയിച്ചിരിക്കുന്നു.
സച്ചി തിരക്കഥ ഒരുക്കിയിരിക്കുന്ന ഡ്രൈവിംഗ് ലൈസന്‍സ് മുഴുവനായും ഒരു കൊമേഴ്സ്യല്‍ എന്റര്ടെയ്നര് ആണ്. പൃഥ്വിരാജ് ഒരു സിനിമസൂപ്പര്സ്റ്റാറായാണ് എത്തുന്നത്. ലക്ഷ്വറി കാറുകളോട് ഭ്രമമുള്ള ആളാണ് കഥാപാത്രം. സുരാജ് വെഞ്ഞാറമൂട് വെഹിക്കിള്‍ ഇന്‍സ്പെക്ടറാണ്. രണ്ട് കഥാപാത്രങ്ങളും തമ്മിലുണ്ടാകുന്ന ഉരസലുകളും മറ്റുമാണ് സിനിമ പറയുന്നത്. ദീപ്തി സതി, നീന ഫെയിം, മിയ ജോര്‍ജ്ജ് എന്നിവര്‍ നായികകഥാപാത്രങ്ങളാകുന്നു. പൃഥ്വിയുടെ ഭാര്യയായാണ് ദീപ്തി എത്തുന്നത്.
സിനിമാറ്റോഗ്രാഫര്‍ അലക്സ് ജെ പുളിക്കല്‍, കമ്പോസര്‍ കൂട്ടുകെട്ട് യക്സന്‍ ഗാരി പെരേര, നേഹ നായര്‍, എഡിറ്റര്‍ രതീഷ് രാജ് എന്നിവരാണ് അണിയറയിലെ പ്രമുഖര്‍. പൃഥ്വിരാജിന്റെ സ്വന്തം ബാനറിന്റെ രണ്ടാമത്തെ സിനിമയാണിത്. ആദ്യചിത്രം സയന്‍സ് ഫിക്ഷന്‍ ത്രില്ലര്‍ 9 ആയിരുന്നു. ലിസ്റ്റിന് സ്റ്റീഫന്റെ മാജിക് ഫ്രെയിംസുമായി ചേര്‍ന്നാണ് നിര്‍മ്മാണം.