Categories
Film News

ഡ്രൈവിംഗ് ലൈസന്‍സ് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റോടെ സെന്‍സറിംഗ് പൂര്‍ത്തിയാക്കി

ഡ്രൈവിംഗ് ലൈസന്‍സ് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് നേടി സെന്‍സറിംഗ് പൂര്‍ത്തിയാക്കി. ഡിസംബര്‍ 20ന് ചിത്രം തിയേറ്ററുകളിലേക്കെത്തുമെന്ന കാര്യം ഇതോടെ ഉറപ്പായി. പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട് എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമ ഈ വര്‍ഷത്തെ ക്രിസ്തുമസ് ചിത്രങ്ങളില്‍ ഏറെ പ്രതീക്ഷകളുള്ള സിനിമയാണ്.

ജീന്‍ പോള്‍ ലാല്‍ അഥവ ലാല്‍ ജൂനിയര്‍ ഒരുക്കിയ സിനിമയുടെ തിരക്കഥ സച്ചി ആണ് ഒരുക്കിയിരിക്കുന്നത്. പൃഥ്വിരാജിന്റെ സ്വന്തം ബാനറാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

സിനിമയില്‍ പൃഥ്വി ഒരു സൂപ്പര്‍സ്റ്റാറായാണ് എത്തുന്നത്. സുരാജ് വെഞ്ഞാറമൂട് വെഹിക്കിള്‍ ഇന്‍സ്‌പെക്ടറും. താരത്തിന്റെ വലിയ ഫാനുമാണ്. ദീപ്തി സതി, മിയ ജോര്‍ജ്ജ എന്നിവരാണ് നായികമാരായെത്തുന്നത്.