നേരത്തെ അറിയിച്ചിരുന്നതുപോലെ ദൃശ്യം 2 തെലുഗിലേക്ക് ഒരുക്കുന്നു. ജിത്തു ജോസഫ് തന്നെയാണ് തെലുഗിലും ചിത്രമൊരുക്കുന്നത്. ഹൈദരാബാദിൽ സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്.
ദൃശ്യം 2 ആദ്യഭാഗത്തിന് ആറ് വർഷങ്ങൾക്ക് ശേഷമുള്ള കഥയാണ്. പ്രധാനലൊക്കേഷൻ ഒരിക്കൽ കൂടി ഇൻവസ്റ്റിഗേഷന്റെ ഭാഗമാകുന്നു.ജോർജ്ജുട്ടിയുടെ കുടുംബത്തെ അറസ്റ്റ് ചെയ്യാനുള്ള തെളിവുകൾ ശേഖരിക്കുന്ന പോലീസും അതിൽ നിന്ന് കുടുംബത്തെ രക്ഷിക്കാൻ ശ്രമിക്കുന്ന നായകനുമാണ് ചിത്രത്തിൽ. വെങ്കടേഷ്, മീന, നദിയ എന്നിവർ ആദ്യ ഭാഗത്തിലെ കഥാപാത്രങ്ങളായി തുടരുന്നു.
മലയാളം വെർഷൻ ഫെബ്രുവരി 19ന് റിലീസ് ചെയ്തു. പോസിറ്റീവ് പ്രതികരണങ്ങളോടെ മുന്നേറുകയാണ് സിനിമ. ആമസോൺ പ്രൈമിലൂടെയാണ് സിനിമ റിലീസ് ചെയ്തത്.