Categories
Film News teaser

ദൃശ്യം 2 പുതിയ ടീസർ

ദൃശ്യം 2 ഫെബ്രുവരി 19ന് ആമസോൺ പ്രൈം വീഡിയോയിലൂടെ റിലീസ് ചെയ്യുകയാണ്. അണിയറക്കാർ സിനിമയുടെ പുതിയ ടീസർ റിലീസ് ചെയ്തിരിക്കുകയാണ്. വരുണ്‍ കൊലപാതകകേസ് ഇൻവസ്റ്റിഗേഷൻ ഇപ്പോഴും തുടരുന്നുവെന്ന സൂചനകളാണ് ടീസർ നൽകുന്നത്. മുരളി ഗോപി വലിയ റാങ്കിലുള്ള പോലീസ് ഓഫീസറാണ് ഇൻവസ്റ്റിഗേഷൻ ഇപ്പോൾ തുടരുന്നത്.

ജിത്തു ജോസഫിന്‍റെ അഭിപ്രായത്തിൽ ആദ്യഭാഗത്തേക്കാളും ആഴത്തിലുള്ള ഇമോഷണൽ സിനിമയായിരിക്കുമിതെന്നാണ്. ജോർജ്ജുകുട്ടി തിയേറ്റർ ഉടമയും നിർമ്മാതാവുമൊക്കെയാണെന്ന ട്രയിലർ സൂചനകൾ നൽകിയിരുന്നു. മോഹന്‍ലാല്, മീന, അൻസിബ ഹസൻ, എസ്തർ അനിൽ, സിദ്ദീഖ്, ആശ ശരത്, അനീഷ് മേനോൻ, എന്നിവർ ആദ്യഭാഗത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മുരളി ഗോപി, ഗണേഷ് കുമാർ, സായി കുമാർ, അഞ്ജലി നായർ എന്നിവരാണ് പുതിയ കഥാപാത്രങ്ങൾ.