മോഹന്‍ലാല്‍ നായകനായി എത്തുന്ന ജിത്തു ജോസഫ് ചിത്രമാണ് ദൃശ്യം 2. ചിത്രത്തിന്റെ ടീസര്‍ പുതുവത്സരദിനത്തില്‍ റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് മോഹന്‍ലാല്‍.
ഡിസംബര്‍ 19ന് ദൃശ്യം സിനിമയുടെ ആദ്യഭാഗം റിലീസ് ചെയ്ത് 7 വര്‍ഷം തികയുന്നതിന്റെ ഭാഗമായി മോഹന്‍ലാല്‍ ഷെയര്‍ ചെയ്ത പോസ്റ്റിലൂടെയാണ് ടീസര്‍ റിലീസ് ചെയ്യുന്ന കാര്യമറിയിച്ചിരിക്കുന്നത്.
ദൃശ്യം 2വില്‍ മോഹന്‍ലാലിനൊപ്പം മീന, അന്‍സിബ, എസ്തര്, അനീഷ് ജി മേനോന് എന്നിവര്‍ ആദ്യഭാഗത്തുള്ളവര് തുടരുന്നു. ഇവര്‍ക്കൊപ്പം മുരളി ഗോപി, ഗണേഷ് കുമാര്‍, സായി കുമാര്‍ ,ആദം അയൂബ്, അഞ്ജലി നായര്‍ എന്നിവരുമെത്തുന്നു.