Categories
Film News teaser

ദൃശ്യം 2 ടീസർ പുറത്തിറങ്ങി, ചിത്രം നേരിട്ട് ഒടിടി റിലീസിന്

നേരത്തെ അറിയിച്ചിരുന്നതുപോലെ ദൃശ്യം 2 അണിയറക്കാർ ചിത്രത്തിന്‍റെ ടീസർ പുതുവത്സരദിനത്തിൽ പുറത്തിറക്കിയിരിക്കുകയാണ്. ജനുവരി 1 കൃത്യം 00:00 നാണ് ടീസർ റിലീസ് ചെയ്തത്. ആമസോൺ പ്രൈം വീഡിയോയിലൂടെ സിനിമ റിലീസ് ചെയ്യുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ഒടിടി റിലീസ് തികച്ചും സർപ്രൈസ് ആയിരുന്നു, സിനിമാരാധകരും ഫാൻസുകാരും തിയേറ്ററുകളിൽ റിലീസ് ചെയ്യുന്ന മോഹൻലാൽ ചിത്രം കാത്തിരിക്കുകയായിരുന്നു. കോവിഡ് വ്യാപനത്തെ തുടർന്ന് കേരളത്തിൽ തിയേറ്ററുകൾ അടച്ചിട്ടിരിക്കുകയാണ്. ഇനിയും എന്ന് തിയേറ്ററുകൾ തുറക്കാനാവുമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ഇത് ദൃശ്യം 2 നേരിട്ട് ഒടിടി റിലീസിന് വിടുന്നതിനായി അണിയറക്കാരെ നിർബന്ധിക്കുകയായിരുന്നു.

ദൃശ്യം 2 2013ലെ റെക്കോർഡ് ബ്രേക്കിംഗ് ചിത്രം ദൃശ്യത്തിന്‍റെ സ്വീകൽ ആണ്. ജിത്തു ജോസഫ്, എഴുതി സംവിധാനം ചെയ്ത സിനിമയായിരുന്നുവത്. സംവിധായകന്‍റെ അഭിപ്രായത്തിൽ ഇമോഷണൽ ഡ്രാമയായിരിക്കും പുതിയ ദൃശ്യം.

മോഹൻലാലിനൊപ്പം മീന, അൻസിബ, സിദ്ദീഖ്, ആശ ശരത്, അനീഷ് മേനോൻ, എസ്തർ അനിൽ എന്നിവർ ആദ്യ ഭാഗത്തെ കഥാപാത്രങ്ങളായിത്തന്നെ എത്തുന്നു. മുരളി ഗോപി, ഗണേഷ് കുമാർ, സായി കുമാർ, അഞ്ജലി നായർ എന്നിവരാണ് പുതുമുഖങ്ങൾ. ആന്‍റണി പെരുമ്പാവൂർ ആശിർവാദ് സിനിമാസ് ബാനറിൽ സിനിമ നിർമ്മിച്ചിരിക്കുന്നു.