Categories
Film News

ദൃശ്യം 2 46ദിവസത്തിനുള്ളിൽ ചിത്രീകരണം പൂര്‍ത്തിയാക്കി

ദൃശ്യം 2 ചിത്രീകരണം വിജയകാരമായി പൂർത്തിയാക്കി അണിയറക്കാര്‍. സംവിധായകൻ ജിത്തു ജോസഫ് സോഷ്യൽമീഡിയയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 56ദിവസം പ്ലാൻ ചെയ്തിരുന്ന ഷെഡ്യൂൾ 46ദിവസത്തിനുള്ളിൽ തന്നെ പൂർത്തിയാക്കിയിരിക്കുകയാണ്.

കൊറോണ സാഹചര്യത്തില്‍ ഒരുക്കിയ മലയാളത്തിലെ ബിഗ്സ്റ്റാർ ചിത്രമാണിത്. എറണാകുളം ,തൊടുപുഴ എന്നിവിടങ്ങളിലായി രണ്ട് ഷെഡ്യൂളുകളിലായാണ് ചിത്രം പൂർത്തിയാക്കിയത്.

മോഹൻലാൽ, മീന, അൻസിബ ഹസൻ, സിദ്ദീഖ്, ആശ ശരത്, എസ്തർ അനിൽ എന്നിവർ ആദ്യഭാഗത്തിലെ കഥപാത്രങ്ങളായി തന്നെ എത്തി. മുരളി ഗോപി, ഗണേഷ് കുമാർ, സായ്കുമാർ, ആദം അയൂബ്, അഞ്ജലി നായർ എന്നിവരാണ് പുതിയതായെത്തിയ കഥാപാത്രങ്ങൾ. ഡിഒപി സതീഷ് കുറുപ്പ്, സംഗീതസംവിധാനം അനിൽ ജോൺസൺ, എഡിറ്റർ വിനായകൻ, ആർട്ട് ഡയറക്ടർ രാജീവ് കോവിലകം, കോസ്റ്റ്യൂം ഡിസൈനർ ലിൻഡ ജീത്തു എന്നിവരാണ് അണിയറയിൽ.