മോഹന്‍ലാല്‍- ജിത്തു ജോസഫ് ടീമിന്റെ പുതിയ സിനിമ ദൃശ്യം 2 സെപ്തംബര്‍ 7ന് തുടങ്ങുമെന്ന് റിപ്പോര്‍ട്ടുകള്‍. ആഗസ്തില്‍ ചിത്രീകരണം തുടങ്ങുമെന്നറിയിച്ചിരുന്ന സിനിമ നിലവിലെ സാഹചര്യം കണക്കിലെടുത്ത് നീട്ടിവയ്ക്കുകയായിരുന്നു. കോവിഡ് സാഹചര്യം മാറിയാല്‍ സിനിമ ഡിസംബറില്‍ റിലീസ് ചെയ്തേക്കും.
ലോക്ഡൗണ്‍ കാലത്ത് ചെന്നൈയിലെ വീട്ടിലായിരുന്ന മോഹന്‍ലാല്‍ അടുത്തിടെയാണ് കേരളത്തിലേക്കെത്തിയത്. തുടര്‍ന്ന് ഗവണ്മെന്റ് നിര്‍ദ്ദേശപ്രകാരമുള്ള നിരീക്ഷണത്തിലായിരുന്ന താരം കോവിഡ് ടെസ്റ്റ് നടത്തുകയും ടെസ്റ്റ് നെഗറ്റീവാകുകയും ചെയ്തു.