ജിത്തു ജോസഫ് – മോഹന്‍ലാല്‍ കൂട്ടുകെട്ടിന്റെ ദൃശ്യം 2 ചിത്രീകരണം ആഗസ്റ്റില്‍ ആരംഭിക്കാനിരുന്നതാണ്. പലരും തിയേറ്ററുകള്‍ തുറക്കുമ്പോള്‍ കുറുപ്പിനൊപ്പം എത്തും ദൃശ്യം 2 എത്തുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ അണിയറക്കാര്‍ 2013 ബ്ലോക്ബസ്റ്റര്‍ സിനിമ ദൃശ്യത്തിന്റെ സ്വീക്കല്‍ ചിത്രീകരണം കോവിഡ് വ്യാപന സാഹചര്യത്തില്‍ ഒരു മാസത്തേക്ക് നീട്ടുന്നതായി അറിയിച്ചിരിക്കുകയാണ്.
ജിത്തു ജോസഫ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞത് , ചിങ്ങം 1ന് ആഗസ്റ്റ് 17 ചിത്രീകരണം തുടങ്ങാന്‍ ആലോചിച്ചിരുന്നതാണെങ്കിലും, നിലവിലെ കോവിഡ് കേസുകള്‍ ദിവസവും കൂടിവരുന്ന സാഹചര്യത്തില്‍ ചിത്രീകരണം ഒരു മാസത്തേക്ക് നീട്ടിവയ്ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. സാഹചര്യമനുസരിച്ച് അടുത്ത മാസം ഇന്‍ഡോര്‍ ചിത്രീകരണം തുടങ്ങാനാണ് പ്ലാന്‍ ചെയ്യുന്നത്.