Categories
Film News

ദൃശ്യം 2 പോസ്‌റ്റ്‌ പ്രൊഡക്ഷന്‍ പൂര്‍ത്തിയാക്കി; റിലീസിന്‌ തയ്യാറെടുക്കുന്നു

മോഹന്‍ലാലിന്റെ ദൃശ്യം 2 ആമസോണ്‍ പ്രൈം വീഡിയോയിലൂടെ റിലീസ്‌ ചെയ്യുകയാണ്‌. സംവിധായകന്‍ ജിത്തു ജോസഫ്‌ പോസ്‌റ്റ്‌ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പൂര്‍ത്തിയായ കാര്യം അറിയിച്ചിരിക്കുകയാണിപ്പോള്‍. ഫെബ്രുവരി 15ന്‌ സിനിമ റിലീസ്‌ ചെയ്യുമന്ന്‌ സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്‌. ഔദ്യോഗിക പ്രഖ്യാപനം വരാനിരിക്കുന്നതേയുള്ളൂ.

Drishyam 2 completed the post work and ready for release.

Posted by Jeethu Joseph on Wednesday, February 3, 2021

ദൃശ്യം 2 ബ്ലോക്‌ ബസ്‌റ്റര്‍ സിനിമ ദൃശ്യത്തിന്റെ സ്വീക്വല്‍ ആണ്‌. ജോര്‍ജ്ജ്‌കുട്ടിയും കുടുംബവും വീണ്ടുമെത്തുകയാണ്‌. മോഹന്‍ലാലിനൊപ്പം മീന, അന്‍സിബ ഹസന്‍, സിദ്ദീഖ്‌, ആശ ശരത്‌, അനീഷ്‌ മേനോന്‍, എസ്‌തര്‍ അനില്‍ എന്നിവര്‍ ആദ്യഭാഗത്തെ കഥാപാത്രങ്ങളായി തന്നെ എത്തുന്നു. മുരളി ഗോപി, ഗണേഷ്‌ കുമാര്‍, സായി കുമാര്‍, അഞ്‌ജലി നായര്‍ എന്നിവരാണ്‌ പുതുതായി എത്തുന്നവര്‍. ആന്റണി പെരുമ്പാവൂര്‍ ആശിര്‍വാദ്‌ സിനിമാസ്‌ ബാനറില്‍ സിനിമ നിര്‍മ്മിക്കുന്നു.