Categories
Film News

ദൃശ്യം 2 താരങ്ങളേയും അണിയറക്കാരേയും പുറത്തുവിട്ടു

മോഹൻലാൽ ജിത്തു ജോസഫ് ടീമിൻറെ ദൃശ്യം 2 ചിത്രീകരണം തുടങ്ങി. കൊച്ചിയിൽ സാധാരണ പൂജ ചടങ്ങുകളോടെ തുടങ്ങിയ സിനിമ ചിത്രീകരണം വളരെ കുറച്ച് ആളുകളെ വച്ചാണ് നടത്തുന്നത്. അണിയറക്കാർ സിനിമയുടെ മുഴുവൻ അണിയറക്കാരേയും താരങ്ങളേയും പരിചയപ്പെടുത്തിയിരിക്കുകയാണ്.

മോഹൻലാൽ, മീന, സിദ്ദീഖ്, ആശ ശരത്, എസ്തർ അനില്‍, അൻസിബ ഹസൻ തുടങ്ങിയവർ രണ്ടാംഭാഗത്തുമുണ്ട്. മുരളി ഗോപി, ഗണേഷ് കുമാർ, സായ്കുമാർ, ആദം അയൂബ്, അഞ്ജലി നായർ എന്നിവരാണ് പുതുതായെത്തുന്നത്.

സതീഷ് കുറുപ്പ് ക്യാമറ, സംഗീതം അനിൽ ജോൺസൺ, എഡിറ്റർ വിനായകൻ, കലാസംവിധാനം രാജീവ് കോവിലകം, കോസ്റ്റ്യൂം ഡിസൈനര്‍ ലിൻഡ ജീത്തു എന്നിവർ അണിയറയിലുണ്ട്.
കൊച്ചി, തൊടുപുഴ എന്നിവയാണ് പ്രധാന ലൊക്കേഷനുകൾ. മോഹൻലാലിൻറെ സ്വന്തം ബാനറായ ആശിർവാദ് സിനിമാസ് സിനിമ നിര്‍മ്മിക്കുന്നു.