Categories
Film News

ദൃശ്യ 2: ദൃശ്യം 2 കന്നഡ റീമേക്ക് പ്രഖ്യാപിച്ചു

മോഹൻലാൽ – ജിത്തു ജോസഫ് ചിത്രം ദൃശ്യം 2 വിവിധ ഭാഷകളിൽ ഒരുങ്ങുകയാണ്. വെങ്കടേഷ് നായകനായെത്തുന്ന തെലു​ഗ് വേർഷൻ ചിത്രീകരണം ഇതിനോടകം തന്നെ ആരംഭിച്ചിരിക്കുകയാണ്. കന്നഡ വെർഷൻ പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോൾ. നേരത്തെ ദൃശ്യവും കന്നഡയിലേക്ക് റീമേക്ക് ചെയ്തിരുന്നു. രണ്ടാം ഭാ​ഗത്തിലും അതേ ടീം തന്നെ ഒന്നിക്കുന്നു.

പി വാസു സംവിധാനം ചെയ്യുന്ന സിനിമയിൽ നായകനായെത്തുന്നത് വി രവിചന്ദ്രൻ നായകനാകുന്നു. പി വാസു നേരത്തെ നിരവധി മലയാളം സിനിമകൾ റീമേക്ക് ചെയ്തിട്ടുണ്ട്. ഭരതം, മണിച്ചിത്രത്താഴ്, കഥ പറയുമ്പോൾ, തൂവൽസ്പർശം എന്നിവ.

ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്ത ദൃശ്യം 2 വമ്പൻ ഹിറ്റായിരുന്നു. ജിത്തു ജോസഫ് സംവിധാനം ചെയ്ത സിനിമയിൽ മോഹൻലാലിനൊപ്പം മീന, അൻസിബ, എസ്തർ, മുരളി ​ഗോപി, ആശ ശരത്, സി​ദ്ദീഖ്, സായികുമാർ, ​ഗണേഷ് കുമാർ എന്നിവരുമെത്തി.

ഇ4 എന്റർടെയ്ൻമെന്റ്സ് കന്നഡ വെർഷൻ ഒരുക്കുന്നു.