Categories
Film News

ദൃശ്യം 2 ഫസ്റ്റ്ലുക്ക് ടീസർ ക്രിസ്തുമസിനെത്തും

ദൃശ്യം 2 അണിയറക്കാർ സിനിമയുടെ ഫസ്റ്റ്ലുക്ക് ടീസർ ക്രിസ്തുമസ് ദിനത്തിൽ റിലീസ് ചെയ്യാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകൾ. ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നടന്നുകൊണ്ടിരിക്കുന്ന സിനിമ തിയേറ്ററുകൾ തുറന്ന ശേഷം ആദ്യം എത്തുന്ന മോഹൻലാൽ സിനിമയായിരിക്കും.

ദൃശ്യം 2 എഴുതി സംവിധാനം ചെയ്തിരിക്കുന്നത് ജിത്തു ജോസഫ് ആണ്. മോഹൻലാലിനൊപ്പം, മീന, അന്‍സിബ ഹസൻ, സിദ്ദീഖ്, ആശ ശരത്, അനീഷ് മേനോൻ, എസ്തർ അനിൽ ആദ്യഭാഗത്തെ കഥാപാത്രങ്ങളായി തന്നെയെത്തുന്നു. മുരളി ഗോപി, ഗണേഷ് കുമാർ, സായി കുമാർ, ആദം അയൂബ്, അഞ്ജലി നായർ എന്നിവരും പുതിയതായി ചിത്രത്തിലെത്തുന്നു.

സിനിമയുടെ അണിയറയിൽ ഡിഒപി സതീഷ കുറുപ്പ്, സംഗീതസംവിധാനം അനിൽ ജോൺസൺ, എഡിറ്റർ വിനായകൻ, ആർട്ട് ഡയറക്ടർ രാജീവ് കോവിലകം, കോസ്റ്റ്യൂം ഡിസൈനർ ലിൻഡ ജിത്തു. ആശിർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂർ സിനിമ നിർമ്മിക്കുന്നു.