ദൃശ്യം 2 ഔദ്യോഗികമായി പ്രഖ്യാപിത്തു. മോഹന്‍ലാല്‍ സിനിമയുടെ ചെറിയ ഇന്‍ട്രോ ടീസര്‍ സോഷ്യല്‍മീഡിയയിലൂടെ ഷെയര്‍ ചെയ്തു. സൂപ്പര്‍സ്റ്റാറിന്റെ 60ാം ജന്മദിനത്തില് അദ്ദേഹത്തിന്റെ ആരാധകര്‍ക്കുള്ള സ്പെഷല്‍ ട്രീറ്റായി സിനിമ പ്രഖ്യാപിച്ചിരിക്കുകയാണ്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന സിനിമ ആദ്യഭാഗത്തെ പ്രധാനതാരങ്ങളുടെയെല്ലാം തിരിച്ചുവരവായിരിക്കും.
2013ല്‍ റെക്കോര്‍ഡുകളെല്ലാം ഭേദിച്ചുകൊണ്ടാണ് ദൃശ്യം സിനിമയെത്തിയത്. പ്രമുഖ ഇന്ത്യന്‍ ഭാഷകളിലേക്കെല്ലാം സിനിമ റീമേക്ക് ചെയ്യുകയും ചെയ്തിരുന്നു. കമല്ഹാസന്, അജയ് ദേവ്ഗണ്, വെങ്കടേഷ് എന്നിവരാണ് മോഹന്‍ലാല്‍ കഥാപാത്രത്തെ അവതരിപ്പിച്ചത്.
സംവിധായകന് ജിത്തു ജോസഫ് പറയുന്നതനുസരിച്ച് എവിടെയാണോ ആദ്യഭാഗം അവസാനിച്ചത് അവിടെ നിന്നും രണ്ടാംഭാഗം ആരംഭിക്കും. കേരളത്തിനകത്ത് 60ദിവസം കൊണ്ട് ചിത്രീകരണം പൂര്‍ത്തീകരിക്കാനാണ് പ്ലാന്‍ ചെയ്യുന്നത്. ഗവണ്മെന്റ് ലോക്ഡൗണ്‍ അവസാനിപ്പിച്ചാല്‍ മോഹന്‍ലാല്‍ ആദ്യം ചെയ്യുന്ന ചിത്രമിതായിരിക്കും. ആശിര്‍വാദ് സിനിമാസ് സിനിമ നിര്‍മ്മിക്കുന്നു.