അടുത്തിടെയാണ് സംവിധായകന് ജിത്തു ജോസഫ് മോഹന്‍ലാലിനൊപ്പം ചെയ്ത ദൃശ്യം സിനിമയുടെ രണ്ടാംഭാഗം പ്രഖ്യാപിച്ചത്. മോഹന്‍ലാലും ജിത്തുവും ലോക്ഡൗണ്‍ തുടങ്ങും മുമ്പായി റാം എന്ന സിനിമയുടെ വര്‍ക്കിലായിരുന്നു. വിദേശരാജ്യങ്ങളില്‍ ചിത്രീകരിക്കാന്‍ നിലവില്‍ കഴിയാത്ത സാഹചര്യമായതിനാല്‍ ചിത്രം തല്കാലം നിര്ത്തേണ്ടിവന്നിരിക്കുകയാണ്. പകരം ഇരുവരും ദൃശ്യം 2 ചിത്രീകരണം തുടങ്ങാനിരിക്കുകയാണ് ലോക്ഡൗണ്‍ പിന്‍വലിച്ച ശേഷം.
ആദ്യഭാഗം അവസാനിച്ചിടത്തുനിന്നുമായിരിക്കും ദൃശ്യം 2 തുടങ്ങുകയെന്ന സംവിധായകനറിയിച്ചിരുന്നു. ജോര്‍ജ്ജ്കുട്ടിയുടേയും കുടുംബത്തിന്റേയും കഥയിലൂടെ ഒരിക്കല്‍ കൂടി യാത്ര ചെയ്യുന്നതാവും സിനിമ. മോഹന്‍ലാലിനൊപ്പം ആദ്യഭാഗത്തുണ്ടായിരുന്ന മീന, അന്‍സിബ ഹസന്, എസ്തര് അനില്‍, സിദ്ദീഖ്, ആശ ശരത്, കലാഭവന്‍ ഷാജോണ്‍ എന്നിവരും രണ്ടാംഭാഗത്തും തുടരും. 60ദിവസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കാനാണ് അണിയറക്കാര്‍ ആലോചിക്കുന്നത്. ആശിര്‍വാദ് സിനിമാസ് ചിത്രം നിര്‍മ്മിക്കും.