സംവിധായകന് സത്യന് അന്തിക്കാടിന്റെ മകന് അനൂപ് സത്യന് സിനിമ ഒരുക്കുന്ന കാര്യം നേരത്തെ അറിയിച്ചിരുന്നു. സുരേഷ് ഗോപി, നസ്രിയ നസീം, ശോഭന എനന്നിവര്‍ ചിത്രത്തിലുണ്ടാകുമെന്നായിരുന്നു മുന്‍ റിപ്പോര്‍ട്ടുകള്‍. കൂടുതല്‍ താരങ്ങള്‍ ചിത്രത്തിന്റെ ഭാഗമാകുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. പുതിയ റിപ്പോര്‍ട്ടുകള്‍ വിശ്വാസ്യയോഗ്യമാവുകയാണെങ്കില് ദുല്‍ഖര്‍ സല്മാന്, സുരേഷ് ഗോപി, കല്യാണി പ്രിയദര്ശന്, ശോഭന, ഉര്‍വ്വശി എന്നിവരെല്ലാം അനൂപ് സത്യന്റെ സംവിധാനസംരംഭത്തിലുണ്ടാകും.
ദുല്‍ഖര്‍ സല്മാന് ആണ് ഇതുവരെ പേരിട്ടിട്ടില്ലാത്ത സിനിമ തന്റെ പുതിയതായി ആരംഭിച്ച ബാനറില്‍ നിര്‍മ്മിക്കുന്നത്. അതിഥി താരമായിട്ടായിരിക്കും താരം സിനിമയിലെത്തുക. കല്യാണി പ്രിയദര്ശന് ദുല്‍ഖറിന്റെ ജോഡിയായെത്തും. അനൂപ് തന്നെ തിരക്കഥ ഒരുക്കുന്ന സിനിമ രണ്ട് സ്ത്രീകളെ കേന്ദ്രമാക്കിയുള്ള കുടുംബ എന്റര്ടെയ്നര് ആയിരിക്കും.
മുകേഷ് മുരളീധരന് ക്യാമറ ചെയ്യുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് അല്‍ഫോണ്‍സ് ആണ്. ഒക്ടോബര്‍ അവസാനത്തോടെ ചെന്നൈയില്‍ ചിത്രീകരണം തുടങ്ങാനാണ് അണിയറക്കാര്‍ പ്ലാന്‍ ചെയ്തിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ ഔദ്യോഗിക പ്രഖ്യാപനത്തോടൊപ്പം ഉണ്ടാവും.