സിദാര്‍ത്ഥ് ഭരതന് സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് ജിന്ന്. സൗബിന് ഷഹീര്‍ പ്രധാന കഥാപാത്രമായെത്തുന്നു. കഴിഞ്ഞ ദിവസം സിനിമയുടെ ഫസ്റ്റ് ലുക്ക മോഷന്‍ പോസ്റ്റര്‍ ഓണ്‍ലൈനില്‍ റിലീസ് ചെയ്തു. സിനിമയെ കുറിച്ച ്സൂചനയൊന്നും നല്‍കാത്ത ഒരു പോസ്റ്ററായിരുന്നു. ദുല്‍ഖര്‍ സല്മാന് സോഷ്യല്‍മീഡിയ പേജിലൂടെ ഔദ്യോഗികമായി പോസ്റ്റര്‍ റിലീസ് ചെയത്ു.
ദുല്‍ഖര്‍ സല്മാന് ചിത്രം കലി തിരക്കഥാക്കൃത്ത് രാജേഷ് ഗോപിനാഥന് ആണ് ജിന്ന് തിരക്കഥ ഒരുക്കുന്നത്. ഫാമിലി ഡ്രാമയും സസ്പെന്‍സുമെല്ലാമുള്ള ഒരു എന്റര്ടെയ്നര് സിനിമയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സൗബിന്, ശാന്തി ബാലചന്ദ്രന്- ജല്ലിക്കെട്ട് ഫെയിം എന്നിവരഭിനയിക്കുന്ന കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചുള്ള സിനിമ. ലിയോണ ലിഷോയ്, മായാനദി, ഇഷ്ഖ്, അന്വേഷണം എന്നിവയിലൂടെ ശ്രദ്ധേയയായ താരം പ്രധാനവേഷം ചെയ്യുന്നു. ഷറഫുദ്ദീനും മുഖ്യവേഷം ചെയ്യുന്നു.
ഗിരീഷ് ഗംഗാധരന് സിനിമാറ്റോഗ്രാഫിയും സംഗീതം പ്രശാന്ത് പിള്ളയും ഒരുക്കുന്നു. ദീപു ജോസഫ് ആണ് എഡിറ്റര്‍. ്സ്ട്രെയിറ്റ് ലൈന്‍ സിനിമാസ് ബാനര്‍ സിനിമ നിര്‍മ്മിക്കുന്നു.