Categories
Film News trailer

ജിബൂട്ടി ട്രയലിർ റിലീസ് ചെയ്തു

അമിത് ചക്കാലയ്ക്കൽ നായകനായെത്തുന്ന ജിബൂട്ടി ട്രയിലർ റിലീസ് ചെയ്തു. പൃഥ്വിരാജ്, ദുൽഖർ, ഫഹദ് ഫാസിൽ തുടങ്ങിയവർ അവരുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ട്രയിലർ പുറത്തിറക്കിയിരിക്കുന്നത്. ആഫ്രിക്കയുടെ സൗന്ദര്യം പകർത്തിയിരിക്കുന്ന ട്രയിലറാണിത്.

ആഫ്രിക്കൻ രാജ്യമാണ് ജിബൂട്ടി. മലയാളി വ്യവസായി ജോപി പി സാം ബ്ലൂഹിൽ നെയിൽ കമ്മ്യൂണിക്കേഷൻസ് ബാനറിൽ സിനിമ നിർമ്മിച്ചിരിക്കുന്നു. എസ് ജെ സിനു സിനിമ സംവിധാനം ചെയ്യുന്നു. ജിബൂട്ടി എന്ന ആഫ്രിക്കൻ രാജ്യത്തെ മലയാളികൾക്ക് പരിചയപ്പെടുത്തുന്ന സിനിമ. അഫ്സൽ കരുനാ​ഗപ്പള്ളിയുടേതാണ് തിരക്കഥയും സംഭാഷണങ്ങളും.

ശകുൻ ജെസ്വാൾ നായികയാകുന്നു. തമിഴ് താരം കിഷോർ, ദിലീഷ് പോത്തൻ, ​ഗ്രി​ഗറി, രോഹിത് മ​ഗ്​ഗു, അലൻസിയർ, നസീർ സംക്രാന്തി, ​ഗീത, സുനിൽ സുഖദ, ബിജു സോപാനം, ബേബി ജോർജ്ജ്, പൗളി വത്സൻ, അഞ്ജലി നായർ, ജയശ്രീ, ആതിര ഹരികുമാർ എന്നിവരാണ് മറ്റു താരങ്ങൾ.

ടി ഡി ശ്രീനിവാസ് ഛായാ​ഗ്രഹണം, സംജീത് മു​ഹമ്മദ് എഡിറ്റിം​ഗ്, കൈതപ്രം, വിനായക് ശശികുമാർ എന്നിവരുടെ വരികൾക്ക് സം​ഗീതം പകർന്നിരിക്കുന്നത് ​ദീപക് ദേവ് ആണ്. ശങ്കർ മഹാദേവൻ, വിജയ് പ്രകാശ്, കാർത്തിക, ആനന്ദ് ശ്രീരാജ്, സയനോര എന്നിവർ ​ഗാനങ്ങൾ ആലപിച്ചിരിക്കുന്നു.