Categories
gossip

ജീവിതത്തിൽ കൂട്ടായെത്തി ഹൃദയംകവർന്ന പ്രിയതമന് നന്ദി പറയ്ഞ്ഞ് ദിവ്യ ഉണ്ണി ; ഇന്നലെ വിവാഹിതരായെന്ന പോലെയെന്നും താരം

സമൂഹ മാധ്യമത്തിൽ ഏറെ ചർച്ചകൾക്ക് വഴിവെച്ചതായിരുന്നു നടി ദിവ്യ ഉണ്ണിയുടെ  വിവാഹ  മോചനവും വിവാഹവും, കഴിഞ്ഞ വർഷം ഫെബ്രുവരി 4 നാണ് മലയാളികളുടെ പ്രിയ താരം ദിവ്യ ഉണ്ണിയും എൻജിനീയറായ അരുണും ഹൂസ്റ്റണിൽ വച്ച് വിവാഹിതരായത്.
ഭർത്താവ് അരുൺ കുമാറിനൊപ്പമുള്ള കിടിലൻ ചിത്രവും താരം സമൂഹ മാധ്യമത്തിലൂടെ പങ്ക് വച്ചിരുന്നു , വിവാഹ വാർഷികത്തോടനുബന്ധിച്ച് താരം പുറത്ത് വിട്ട ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി കഴിയ്ഞ്ഞു,
2017 ലാണ് അമേരിയ്ക്കൻ മലയാളിയുമായുള്ള വിവാഹ ബന്ധം ദിവ്യ ഉണ്ണി വേർപെടുത്തിയത്. മലയാള സിനിമയിൽ നിറയ്ഞ്ഞ് നിന്ന  താരമാണ് നടിയും നർത്തകിയുമായ  ദിവ്യ ഉണ്ണി , അമേരിക്കയിൽ സ്വന്തമായി നൃത്ത വിദ്യാലയം  നടത്തുകയാണ് ദിവ്യഉണ്ണി .
പ്രതിസന്ധികളെ സധൈര്യം നേരിട്ട്  ജീവിതത്തിൽ മുന്നേറുന്ന താരത്തിന്  എല്ലാ സപ്പോർട്ടും നൽകി സോഷ്യൽ മീഡിയയും ഒപ്പമുണ്ട്.
ദിവ്യ ഉണ്ണിയുടെ സഹോദരിയും  നടിയും നർത്തകിയുമായ വിദ്യ ഉണ്ണി അടുത്തിടെയാണ്  വിവാഹിതയായത്. , ചെന്നൈ സ്വദേശി വെങ്കടേശ്വരനാണ് വരൻ .സിംഗപ്പൂരിലെ ടാറ്റാ കമ്മ്യൂണിക്കേഷൻസിൽ  ഉദ്യോഗസ്ഥനാണ് വെങ്കടേശ്വരൻ. കൊച്ചിയിൽ വയ്ച്ചാണ് ഇരുവരും  വിവാഹിതയായത് .
ഡോക്ടർ ലവെന്ന  ചിത്രത്തിലൂടെയാണ് വിദ്യ ഉണ്ണി ആദ്യമായി   സിനിമയിലെത്തിയത്, മികച്ച അഭിനേത്രിയെന്ന് ആദ്യ ചിത്രത്തിലൂടെ തന്നെ പേരെടുക്കുകയും  ചെയ്ത നടിയാണ് വിദ്യ .
ഹോങ്കോങ്ങിൽ കൊഗ്നിസെന്റിൽ ഉദ്യോഗസ്ഥയാണ് ഇപ്പോൾ  വിദ്യ . ഡോക്ടർ ലവെന്ന ചിത്രത്തിലൂടെ മികയ്ച്ച തുടക്കം തന്നെ ലഭിയ്ച്ചെങ്കിലും  വിദ്യ പിന്നീട് ജോലിയിൽ ശ്രദ്ധകേന്ദ്രീകരിയ്ക്കുകയായിരുന്നു . നിരവധി നൃത്ത പരിപാടികളിലൂടെയും അവതാരികയായും വിദ്യ പ്രേക്ഷകർക്ക് മുന്നിലെത്തിയിരുന്നു .