മലയാളത്തില്‍ വളരെ കുറച്ച് ആന്തോളജി ഫിലിംസാണുള്ളത്. കേരള കഫെ, അഞ്ച് സുന്ദരികള്‍, എന്നിവ അവയില്‍ ശ്രദ്ധിക്കപ്പെട്ട ചിലതാണ്. മറ്റൊരു ആന്തോളജി ഫിലിം അണിയറയില്‍ ഒരുങ്ങുന്നതായാണ് പുതിയ വാര്‍ത്തകള്‍ വരുന്നത്. സംവിധായകന് വേണു, രാജീവ് രവി, ആഷിഖ് അബു,എസ്ര ഫെയിം ജയ് ആര് കൃഷ്ണന് എന്നിവരാണ് സിനിമ ഒരുക്കുന്നത്. പ്രൊജക്ടിനെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
ആന്തോളജി കൂടാതെ രാജീവ് രവി, നിവിന്‍ പോളി, ഇന്ദ്രജിത് സുകുമാരന്‍, ബിജു മേനോന്, പൂര്‍ണ്ണിമ ഇന്ദ്രജിത്, നിമിഷ സജയന് എന്നിവരെ വച്ച് തുറമുഖം എന്ന സിനിമ ചെയ്യുന്നു. ചിത്രീകരണം തുടരുന്ന സിനിമ ഈ വര്‍ഷം അവസാനത്തോടെ റിലീസ് ചെയ്യാനിരിക്കുകയാണ്.
ആഷിഖ് അബു വൈറസിന് ശേഷം സൗബിന് ഷഹീര്‍ നായകനാകുന്ന സിനിമ ഒരുക്കുന്നു. ഉണ്ണി ആര് തിരക്കഥ ഒരുക്കുന്ന സിനിമ ഒരു ഫാന്റസി ചിത്രമാണ്. ജയ് ആര് കൃഷ്ണന് എസ്ര ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുകയാണ് ഇമ്രാന് ഹഷ്മി നായകകഥാപാത്രം ചെയ്യുന്നു.
മള്‍ട്ടിപ്പിള്‍ സ്റ്റേറ്റ് അവാര്‍ഡ് നേടിയ കാര്‍ബണ്‍ ശേഷം വേണു പുതിയ പ്രൊജക്ട് പ്രഖ്യാപിച്ചിട്ടില്ല.