Categories
Film News

ഓപ്പറേഷൻ ജാവ സംവിധായകൻ തരുൺ മൂർത്തി ചിത്രത്തിന് രണ്ടാംഭാഗം ഉറപ്പിക്കുന്നു

മലയാളം സിനിമയിലെ ഈ വർഷത്തെ ആദ്യഹിറ്റ് സിനിമയാവുകയാണ് ഓപ്പറേഷൻ ജാവ. തിയേറ്റർ റിലീസിന്‍റെ മൂന്നാം വാരത്തിലേക്ക് കടന്നിരിക്കുകയാണ് സിനിമ. നവാഗതനായ തരുൺ മൂർത്തി സംവിധാനം ചെയ്തിരിക്കുന്ന സിനിമയാണിത്. സൈബർ ക്രൈമുകളെ അടിസ്ഥാനമാക്കിയുള്ള സിനിമ. മലയാളത്തിൽ ആദ്യമായാണ് സൈബർകുറ്റകൃത്യങ്ങൾ ഇത്രയും ആഴത്തിൽ അവതരിപ്പിക്കുന്നത്.

ഓപ്പറേഷൻ ജാവ രണ്ടാംഭാഗത്തിന്‍റെ സാധ്യത ഉറപ്പിച്ചുകൊണ്ടാണ് അവസാനിപ്പിച്ചിരിക്കുന്നത്. സംവിധായകൻ രണ്ടാംഭാഗം ഉറപ്പിക്കുകയും ചെയ്തിരിക്കുന്നു. അടുത്തിടെ ഒരു അഭിമുഖത്തിൽ സംവിധായകൻ സ്വീകലിനെ കുറിച്ച് പരാമർശിച്ചിരുന്നു. എന്നാല്‍ 2-3വർഷങ്ങൾക്ക് ശേഷമാവും.

ബാലു വർഗ്ഗീസ്, ലുഖ്മാൻ, വിനായകൻ, ഇർഷാദ്, ഷൈൻ ടോം ചാക്കോ, ബിനു പപ്പു, ധന്യ അനന്യ, മമിത ബൈജു, വിനീത കോശി, ജോണി ആന്‍റണി, പ്രശാന്ത് അലക്സാണ്ടർ തുടങ്ങിയ താരങ്ങളെത്തുന്നു. സിനിമാറ്റോഗ്രഫി ഫായിസ് സിദ്ദീഖ്, സംഗീതം ജേക്ക്സ് ബിജോയ്, എഡിറ്റർ നിഷാദ് യൂസഫ് എന്നിവരാണ് അണിയറയിൽ.