Categories
Film News

സംവിധായകൻ ശങ്കറിന്റെ മകൾ അതിഥി സിനിമയിലേക്ക് , ആദ്യ സിനിമ വിരുമാൻ

നടൻ സൂര്യയുടേയും ജ്യോതികയുടേയും 2ഡി എന്റർടെയ്ൻമെന്റ്സ് നിർമ്മിക്കുന്ന വിരുമാൻ എന്ന സിനിമയിൽ കാർത്തി നായകനാകുന്നു. മുത്തയ്യ സംവിധാനം ചെയ്യുന്ന സിനിമ ഫാമിലി എന്റർടെയ്നർ ആണ്. കാർത്തിയുടെ കൊമ്പൻ സിനിമ ഒരുക്കിയതും മുത്തയ്യ ആണ്. സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ ട്വിറ്ററിലൂടെ സൂര്യ റിലീസ് ചെയ്തു. അതിഥിയാണ് പോസ്റ്ററിലുള്ളത്.

പ്രശസ്ത സംവിധായകൻ ശങ്കറിന്റെ മകൾ അതിഥി ആദ്യമായി സിനിമയിലേക്കെത്തുകയാണ്. പോസ്റ്റർ ഷെയർ ചെയ്തുകൊണ്ട് സൂര്യ അതിഥിയ്ക്ക് സ്വാ​ഗതമരുളിയിരിക്കുകയാണ്. പ്രകാശ് രാജ്, രാജ് കിരൺ, സൂരി എന്നിവരും വിരുമാനിലെത്തുന്നു. യുവാൻ ശങ്കർ രാജ സം​ഗീതമൊരുക്കുന്ന സിനിമ 2022ൽ റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കാർത്തി നിലവിൽ മണിരത്നം ചിത്രം പൊന്നിയിൻ സെൽവൻ ചിത്രീകരണത്തിലാണ്. ഈ മാസം അവസാനത്തോടെ വിരുമാൻ ചിത്രീകരണത്തിനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.