Categories
Film News

വിജയ്‌ക്കൊപ്പം സിനിമ എന്ന സൂചനകള്‍ നല്‍കി സംവിധായകന്‍ ശങ്കര്‍

പ്രശസ്ത സിനിമാസംവിധായകന്‍ ശങ്കര്‍, ദളപതി വിജയ് എന്നിവര്‍ ഒന്നിക്കുന്നുവെന്ന് വാര്‍ത്തകള്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട് നാളെറെയായി. അടുത്തിടെ നടന്ന ബിഹൈന്‍ഡ് വുഡ്‌സ് ഗോള്‍ഡ് മെഡല്‍ പുരസ്‌കാര ചടങ്ങില്‍, സംവിധായകന്‍ ശങ്കര്‍ ഇക്കാര്യത്തില്‍ സൂചനകള്‍ നല്‍കിയിരിക്കുകയാണ്. പുതിയ പ്രൊജക്ട് ചര്‍ച്ചയിലാണെന്നും. ഇരുവരും തയ്യാറാണെന്നും, ഉടന്‍ സംഭവിക്കാമെന്നുമുള്ള സൂചനകളാണ് സംവിധായകന്‍ നല്‍കിയത്. നടനും സംവിധായകനും മുമ്പ് നന്‍പന്‍, 3ഇഡിയറ്റ്‌സ് തമിഴ് റീമേക്ക് എന്നിവയില്‍ ഒന്നിച്ചിരുന്നു.

ശങ്കര്‍ നിലവില്‍ കമലഹാസന്‍ ചിത്രം ഇന്ത്യന്‍ 2 ചെയ്തുകൊണ്ടിരിക്കുകയാണ്. കാജല്‍ അഗര്‍വാള്‍, രാകുല്‍ പ്രീത് സിങ്, സിദ്ദാര്‍ത്ഥ്, പ്രിയ ഭവാനി ശങ്കര്‍ എന്നിവരും ചിത്രത്തിലുണ്ട. അദ്ദേഹത്തിന്റെ മറ്റുസിനിമകളെ പോലെ തന്നെ വളരെ വലിയ ബജറ്റിലൊരുങ്ങുന്ന സിനിമയാണിതും. അടുത്ത വര്‍ഷം ചിത്രീകരണം പൂര്‍ത്തിയാക്കുമെന്നാണറിയുന്നത്. 2021ലായിരിക്കും സിനിമ റിലീസ് ചെയ്യുക.

വിജയ് ദളപതി 64 ചിത്രീകരണത്തിലാണ്. ലോകേഷ് കനകരാജ് ഒരുക്കുന്ന സിനിമയാണിത്.