സംവിധായകന് രഞ്ജിത് അജുവര്ഗ്ഗീസിനൊപ്പം ത്രില്ലര്‍ സിനിമയുമായെത്തുന്നു. കമല എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. രഞ്ജിത് ശങ്കര്‍ കുറെ നാളായി പ്ലാന്‍ ചെയ്ത സിനിമയായിരുന്നുവെങ്കിലും യോജിച്ച താരത്തെ കിട്ടാതെ നീണ്ടു പോവുകയായിരുന്നു. അവസാനം അജു വര്‍ഗ്ഗീസിനെ തീരുമാനിക്കുകയാണുണ്ടായത്. കോമഡി താരമായി രഞ്ജിത്തിനൊപ്പം നിരവധി സിനിമകളില്‍ താരമെത്തിയിട്ടുണ്ട്.
പോസ്റ്റര്‍ ഷെയര്‍ ചെയ്തുകൊണ്ട് രഞ്ജിത് എഴുതിയിരിക്കുന്നത്.
കമല ഒരു ത്രില്ലര്‍ ചിത്രമാണ്, പാസഞ്ചര്‍, അര്ജ്ജുനന് സാക്ഷി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഒരു ത്രില്ലര്‍ ചിത്രവുമായെത്തുകയാണ്. തിരക്കഥ എഴുതിയ ശേഷം നിലവിലെ പല നായകന്മാരേയും ആലോചിച്ചെങ്കലും ഒന്നും ശരിയായില്ല. അവസാനം മറ്റു കഥകള്‍ക്കായി ഇത് മാറ്റി വയ്ക്കുകയായിരുന്നു. അജുവര്‍ഗ്ഗീസ്, സിംപിള്‍, ഫണ്ണി, കൂടാതെ കോംപ്ലിക്കേറ്റഡ് നായകനാവുകയാണ്.
ചിത്രത്തെ കുറിച്ചുള്ള മറ്റുവിവരങ്ങള്‍ക്ക് കാത്തിരിക്കുക.