മമ്മൂട്ടി പോലീസ് വേഷത്തിലെത്തുന്ന സിനിമ ഉണ്ട ഈദിന് റിലീസ് ചെയ്യുകയാണ്. അനുരാഗകരിക്കിന്‍ വെള്ളം ഫെയിം സംവിധായകന് ഖാലിദ് റഹ്മാന് ഒരുക്കുന്ന സിനിമ പോസ്റ്റ്പ്രൊഡക്ഷന്‍ സ്റ്റേജിലാണ്.
പ്രൊമോഷന് പരിപാടികളുടെ ഭാഗമായി അണിയറക്കാര്‍ സിനിമയിലെ കഥാപാത്രങ്ങളുടെ പോസ്റ്ററുകള്‍ പുറത്തിറക്കികൊണ്ടിരിക്കുകയാണ്. മണി എന്ന പോലീസ് സബ്ഇന്‍സ്പെക്ടറായാണ് മമ്മൂട്ടി സിനിമയിലെത്തുന്നത്. സംവിധായകന് രഞ്ജിത് പോലീസ് ഓഫീസറായെത്തുന്നു. രഞ്ജിത് കൂടെ, ഗുല്‍മോഹര്‍, അന്നയും റസൂലും തുടങ്ങിയ സിനിമകളിലും അഭിനയിച്ചിരുന്നു. കൂടെയിലാണ് മുഴുനീള കഥാപാത്രമായെത്തിയത്.
ഉണ്ട സിനിമ കേരളത്തില്‍ നിന്നും ഒരു യൂണിറ്റ് പോലീസ് ഇലക്ഷന് ഡ്യൂട്ടിക്കായി ഉത്തരേന്ത്യയിലെ നക്സലൈറ്റ് ഏരിയയിലേക്ക് പോവുന്നതും അവിടുണ്ടാകുന്ന സംഭവങ്ങളുമാണ് പറയുന്നത്. സംവിധായകന് ഖാലിദിന്റെ കഥയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് ഹര്‍ഷാദ് ആണ്. ആസിഫ് അലി, വിനയ് ഫോര്‍ട്ട, ഷൈന്‍ ടോം ചാക്കോ, കലാഭവന്‍ ഷാജോണ്‍, ജാക്കബ് ഗ്രിഗറി, റോണി ഡേവിഡ്, അര്ജ്ജുന് അശോകന്, ഗോകുലന്, അഭിറാം, സുധി കൊപ്പ, ദിലീഷ് പോത്തന്, ലുഖ്മാന്, ഓംകാര്‍ദാസ് മാണിക്പുരി, ഭഗവാന് ത്വിവാരി എന്നിവരും സിനിമയിലുണ്ട്.
മൂവി മില്‍സിന്റെ ബാനറില്‍ കൃഷ്ണന് സേതുകുമാര്‍ ജെമിനി സ്റ്റുഡിയോസുമായി ചേര്‍ന്ന് സിനിമ നിര്‍മ്മിക്കുന്നു.